ക്രൈസ്റ്റ് എൻജിനീയറിങ് കോളേജും മാറ്റർ ലാബും തമ്മിൽ സാങ്കേതിക സഹകരണത്തിന് ധാരണാപത്രം

ഇരിങ്ങാലക്കുട : ക്രൈസ്റ്റ് കോളേജ് ഓഫ് എൻജിനീയറിങ് സിവിൽ എൻജിനീയറിങ് വിഭാഗം ഇന്ത്യയിലെ മുൻനിര മെറ്റീരിയൽ ടെസ്റ്റിംഗ് ലാബായ മാറ്റർ ലാബുമായി ധാരണാപത്രം ഒപ്പിട്ടു. എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ യും മാറ്റർ ലാബ് ജനറൽ മാനേജർ ഫ്രെഡി സോമനുമാണ് ധാരണാപത്രം ഒപ്പിട്ടത്.

കൺസ്ട്രക്ഷൻ മേഖലയിലെ അതികായന്മാരായ യു എൽ സി എസ് എസിൻ്റെ സബ്‌സിഡിയറിയാണ് മാറ്റർലാബ്. ധാരണാപത്രത്തിൻ്റെ അടിസ്ഥാനത്തിൽ വിദ്യാർഥികൾക്ക് മാറ്റർ ലാബിലെ വിദഗ്ദരുടെ കീഴിൽ ഇൻ്റേൺഷിപ്പുകളും ട്രെയ്നിങ് പ്രോഗ്രാമുകളും സംഘടിപ്പിക്കും. മാറ്റർലാബിലെ നൂതന സാങ്കേതിക ഉപകരണങ്ങൾ പ്രോജക്ടുകൾക്കായി ഉപയോഗപ്പെടുത്താനും വിദ്യാർഥികൾക്ക് അവസരമുണ്ടാകും. രണ്ട് സ്ഥാപനങ്ങളും സഹകരിച്ച് സംയുക്ത ഗവേഷണ സംരംഭങ്ങൾക്കും പദ്ധതിയുണ്ട്.

പ്രിൻസിപ്പൽ ഡോ. സജീവ് ജോൺ, സിവിൽ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. എം ജി കൃഷ്ണപ്രിയ, അസിസ്റ്റൻ്റ് പ്രൊഫസർ വി പി പ്രഭാശങ്കർ, മാറ്റർലാബ് ഉദ്യോഗസ്ഥരായ എസ് ബി ശ്രീലക്ഷ്മി, നിപ്പി പൂളക്കൽ, പി രഞ്ജിത്ത്, ടി വി ശ്രീലേഷ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.

continue reading below...

continue reading below..

You cannot copy content of this page