പ്രവേശനോത്സവത്തിന്‍റെയും വർണ്ണാഭമായ പരിപാടികളുടെയും അകമ്പടിയോടെ ആദ്യ അധ്യയന ദിനത്തിൽ ഇരിങ്ങാലക്കുട ഉപജില്ലയിൽ 55 വിദ്യാലയങ്ങളിൽ നിന്നായി 1395 കുരുന്നുകൾക്ക് ഒന്നാം ക്ലാസിലേക്ക് പ്രവേശനം

ഇരിങ്ങാലക്കുട : പുത്തൻ യൂണിഫോമും ബാഗും കുടയുമായി കരഞ്ഞും ചിരിച്ചുമെത്തിയ കുരുന്നുകളെ വാത്സല്യത്തോടെയും സ്നേഹത്തോടെയും വിദ്യാലയങ്ങളിൽ പ്രവേശനോത്സവത്തിന്റെയും വർണ്ണാഭമായ പരിപാടികളുടെയും അകമ്പടിയോടെ ആദ്യ അധ്യയന ദിനത്തിൽ വരവേറ്റു.

ഇരിങ്ങാലക്കുട ഉപജില്ലയിൽ 55 വിദ്യാലയങ്ങളിൽ നിന്നായി 1395 കുരുന്നുകളാണ് ഒന്നാം ക്ലാസിലേക്ക് പ്രവേശനം തേടിയിട്ടുള്ളത്. സർക്കാർ സ്കൂളുകളിൽ 217 ഉം എയ്ഡഡ് സ്കൂളുകളിൽ 1178 കുട്ടികളുമാണ് ഒന്നാം ക്ലാസ്സിലേക്ക് എത്തിയിരിക്കുന്നത്.

ഇരിങ്ങാലക്കുട നിയോജക മണ്ഡലംതല പ്രവേശനോൽസവത്തിന്റെ ഉദ്ഘാടനം നടവരമ്പ് ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിൽ ഉന്നത വിദ്യാഭ്യാസ സാമൂഹിക നീതി വകുപ്പ് മന്ത്രി ആർ ബിന്ദു നിർവ്വഹിച്ചു. ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ബോയ്സ് ഹൈസ്കൂളിലെയും, ലിറ്റിൽ ഫ്ലവർ എൽ പി സ്കൂളിലെയും പ്രവേശനോത്സവത്തിലും മന്ത്രി പങ്കെടുത്തു. മണ്ഡലത്തിലെ മുഴുവൻ വിദ്യാലയങ്ങളിലും വളരെ മികച്ച രീതിയിൽ പ്രവേശനോത്സവം സംഘടിപ്പിച്ചു.

continue reading below...

continue reading below..

You cannot copy content of this page