ഇരിങ്ങാലക്കുട : ഇടതുപക്ഷവേട്ടയ്ക്കും സഹകരണ സ്ഥാപനങ്ങളെ തകർക്കാനുള്ള കേന്ദ്ര ഏജൻസികളുടെ ഇടപെടലിനെതിരെ എൽ.ഡി.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ കാൽനട പ്രചരണ ജാഥ ആൽത്തറക്കൽ സി.പി.ഐ സംസ്ഥാന എക്സിക്യൂട്ടിവ് അംഗം സി.എൻ ജയദേവൻ ഉദ്ഘാടനം ചെയ്തു. ഡോ. കെ.പി ജോർജ് അധ്യക്ഷനായി.
സി.പി ഐ.എം ജില്ലാക്കമ്മിറ്റി അംഗം ഉല്ലാസ് കളക്കാട്ട് ക്യാപ്റ്റനും സി.പി.ഐ മണ്ഡലം സെക്രട്ടറി പി മണി വൈസ് ക്യാപ്റ്റനും സി.പി.ഐ.എം ഏരിയ സെക്രട്ടറി വിഎ മനോജ് കുമാർ മാനേജരുമായ ജാഥ വെള്ളിയാഴ്ച രാവിലെ കാറളം സെന്ററിൽ നിന്ന് പര്യടനം തുടങ്ങും.
യോഗത്തിൽ മുന്നണി നേതാക്കളായ ടി കെ വർഗീസ്, അഡ്വ. പാപ്പച്ചൻ വാഴപ്പിള്ളി, വി.എ മനോജ് കുമാർ, ഗിരിഷ് മണപ്പെട്ടി, രാജു പാലത്തിങ്കൽ എന്നിവർ സംസാരിച്ചു. കെ,എസ് പ്രസാദ് സ്വാഗതവും ജയൻ അരിമ്പ്ര നന്ദിയും പറഞ്ഞു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews