രാജ്യത്തിന്‍റെ ആത്മാവിനേറ്റ ക്ഷതമാണ് മണിപ്പുർ കലാപം – ഗോവ ഗവർണർ ശ്രീധരൻ പിള്ള, ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡയമണ്ട് മെഗാ എക്സിബിഷൻ ഉദ്‌ഘാടനം നിർവഹിച്ചു

ഇരിങ്ങാലക്കുട : മണിപ്പുർ രാജ്യത്തിന്റെ ആത്മാവിനേറ്റ കലാപമെന്നും വൃണിത ഹൃദയങ്ങൾക്ക് ആശ്വാസം പകരാൻ ഏവരും സന്നദ്ധരായി മുന്നോട്ട് വരണമെന്നും ഗോവ ഗവർണർ ശ്രീധരൻ പിള്ള. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ ഡയമണ്ട് ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നടന്ന ഡയമെന്റ് മെഗാ എക്സിബിഷൻ ഉൽഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

മണിപ്പുർ വിഷയത്തിൽ എനിക്ക് അതിയായ ദുഃഖമുണ്ട് അത്രയും വേദനാജനകമായ സംഭവങ്ങളാണ് അവിടെ നടന്നത് പ്രധാനമന്ത്രിക്കും ഇക്കാര്യത്തിൽ വലിയ മനോവിഷമമുണ്ട്. ആശങ്കകളുണ്ടാകാം, പക്ഷേ, വൈവിധ്യങ്ങളെ വൈരുധ്യമാകാതെ കൊണ്ടുപോകാൻ ഇന്ത്യയെന്ന ജനാധിപത്യ മതേതര രാഷ്ട്രത്തിനാകും. പ്രശ്നം എത്രയും വേഗം രമ്യമായി പരിഹരിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഞാൻ പരിഹാര മാർഗങ്ങൾ ബന്ധപ്പെട്ടവരുടെ ശ്രദ്ധയിൽ പെടുത്താമെന്ന് അദ്ദേഹം വാഗ്ദാനം ചെയ്തു.

സത്യം കണ്ടെത്തലാണ് വിദ്യാഭ്യാസത്തിന്റെ ലക്ഷ്യമെന്ന് സ്വാമി വിവേകാനന്ദൻ പറഞ്ഞിട്ടുണ്ട്. സർഗ ശേഷിയെ കണ്ടെത്താനും പരിപോഷിപ്പിക്കാനും വിദ്യാഭ്യാസത്തിലൂടെ കഴിയണം. പ്രത്യാശയുടേയും പ്രതീക്ഷയുടേയും പുതു നാമ്പുകളാണ് തന്റെ മുന്നിലിരിക്കുന്ന പ്രതിഭകളെന്നും ഡോൺ ബോസ്കോയുടെ നാളെയുടെ അംബാസിഡർമാരാണ് നിങ്ങൾ എന്നും അദ്ദേഹം കൂട്ടിചേർത്തു.

ഇരിങ്ങാലക്കുട രൂപത വികാരി ജനറാൾ മോൺ. ജോസ് മഞ്ഞളി അദ്ധ്യക്ഷത വഹിച്ചു. വിവിധ കർമ്മ മണ്ഡലങ്ങളിൽ പ്രതിഭ തെളിയിച്ച പി.പി. ജെയിംസ്, പി.എസ്. പ്രശാന്ത്, സെബി മാളിയേക്കൽ എന്നിവരെ ഗവർണർ പൊന്നാടയും മെമെന്റോയും നൽകി ആദരിച്ചു. ഡോൺ ബോസ്കോയുടെ സ്നേഹോപഹാരം റെക്ടർ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ ഗവർണർക്ക് സമ്മാനിച്ചു.

ജൂബിലി ജനറൽ കൺവീനർ പോൾ ജോസ് തളിയത്ത്, പി.പി. ജെയിംസ് പുന്നേലി പറബിൽ എന്നിവർ ആശംസകളർപ്പിച്ചു. റെക്ടറും മാനേജറുമായ ഫാ. ഇമ്മാനുവേൽ വട്ടക്കുന്നേൽ, സ്വാഗതവും, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ഫാ. സന്തോഷ് മാത്യു നന്ദിയും പറഞ്ഞു.

ഫാ. മനു പീടികയിൽ, ഫാ.ജോസിൻ താഴേത്തട്ട്, ഫാ.ജോയ്സൺ മുളവരിക്കൽ സിസ്റ്റർ.വി.പി. ഓമന. ലൈസ സെബാസ്റ്റ്യൻ, ടെൽസൺ കോട്ടോളി, ശിവപ്രസാദ് ശ്രീധരൻ, എബിൻ വെള്ള നിക്കാരൻ എന്നിവർ വേദിയിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page