അഷ്ടമിരോഹിണി ഫോട്ടോ കോണ്ടെസ്റ്റിൽ വിജയിച്ചവരെ ശ്രീ കൂടൽമാണിക്യം സായാഹ്നക്കൂട്ടായ്മ ആദരിച്ചു

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം സായാഹ്നക്കൂട്ടായ്മ സംഘടിപ്പിച്ച അഷ്ടമിരോഹിണി ഫോട്ടോ കോണ്ടെസ്റ്റിൽ വിജയിച്ചവർക്ക് സമ്മാനങ്ങൾ വിതരണം ചെയ്തു. കൂടൽമാണിക്യം കിഴക്കേ നാടയുടെ മുന്നിൽ ഞായറാഴ്ച വൈകീട്ട് നടന്ന ആദരണ ചടങ്ങ് പ്രസിദ്ധ കഥകളി നടൻ രാഘവനാശാൻ ഉദ്‌ഘാടനം ചെയ്തു.

ടൈറ്റിൽ വിജയിയായ അഞ്ചുമാസം പ്രായമുള്ള നന്ദിത എസ് നിതീഷിന് ഫലകവും ക്യാഷ് അവാർഡ്‌ഡും കൂടൽമാണിക്യ സ്വാമിയുടെ ചിത്രവും രാഘവനാശാൻ നൽകി. ഗാന്ധിഗ്രാം സ്വദേശികളായ നിതീഷിന്റെയും സംഗീതയുടെയും മകളാണ് നന്ദിത.

ശ്രീ കൂടൽമാണിക്യം സായാഹ്നകൂട്ടായ്മ സംഘടിപ്പിച്ച മത്സരത്തിൽ 104 കുട്ടികൾ പങ്കെടുത്തു. ഒന്നും രണ്ടും മൂന്നും സമ്മാനങ്ങൾക്ക് പുറമെ സ്റ്റൈലിഷ് കൃഷ്ണൻ, സ്റ്റൈലിഷ് രാധ എന്ന വിഭാഗങ്ങളും 13 പ്രോത്സാഹന സമ്മാനങ്ങൾ അടക്കം 19 പേർ സമ്മാനാർഹരായി. ഏവരും ചടങ്ങിലെത്തി സമ്മാനം കൈപറ്റി.

ഫോട്ടോ കോണ്ടസ്റ്റിൽ രണ്ടാം സ്ഥാനം വേദ വൈശാഖ്, ധ്രുവ് ഗൗരിഷ് എന്നിവർ പങ്കിട്ടു. മൂന്നാം സ്ഥാനം ആരുഷി നിതീഷ്. സ്റ്റൈലിഷ് കൃഷ്ണനായി ദക്ഷ ധനേഷ്, സ്റ്റൈലിഷ് രാധയായി അധിരിച സുജിത്ത്.

പ്രോത്സാഹന സമ്മാനത്തിന് അർഹരായവർ ഇതൾ ആതിര, ധന്യത്, ആരുഷ് ആർ നായർ, വൈദേഹി ആർ നായർ, മണികണ്ഠൻ ആർ, ശിവാനി സുബ്ത്, ശാഖേത് ശ്രീരാം, ദേവദത്ത ടി എൻ, ധ്രുവ്, ലക്ഷ്യ സലിൽ, ഓം കൃഷ്ണ, ഷഹാന, ഇഷാ ഗിരിജ്.

ഫോട്ടോ കോണ്ടസ്റ്റ് വൻ വിജയമായി തീർത്ത ഏവർക്കും ശ്രീ കൂടൽമാണിക്യസായന കൂട്ടായ്മ പ്രവർത്തകർ നന്ദി അറിയിച്ചു. അരുൺ കുമാർ അധ്യക്ഷത വഹിച്ചു. ആനന്ദൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം നിർവഹിച്ചു. മനോജ് കല്ലിക്കാട്ട്, നിർമൽ രവീന്ദ്രൻ എന്നിവർ ആശംസ നേർന്നു സംസാരിച്ചു.

സായാഹ്നകൂട്ടായ്മ പ്രവർത്തകരായ ബിബിൻ ബാബു, ശ്രീനാഥ്, അനുരൂപ്, മനു പാറപുറം, ജിജേഷ് മേനോൻ, ജമേഷ് മേനോൻ, വിനീഷ്, ഉണ്ണികൃഷ്ണൻ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. ഷിജു എസ്‌ നായർ സ്വാഗതവും സുമേഷ് നായർ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page