ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ നിയോജകമണ്ഡലതല എസ്.എസ്.എൽ.സി – പ്ലസ് ടു വിദ്യാഭ്യാസ പുരസ്‌കാരത്തിന് അപേക്ഷ ക്ഷണിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ സ്ഥിരതാമസക്കാരും മണ്ഡലത്തിന് അകത്തോ പുറത്തോ ഉള്ള സ്‌കൂളുകളിൽ സംസ്ഥാന സിലബസിൽ പ്ലസ് ടു, എസ്.എസ്.എൽ.സി പരീക്ഷകളിൽ എല്ലാ വിഷയങ്ങളിലും എ പ്ലസ് നേടിയവരുമായ വിദ്യാർത്ഥികൾക്കാണ് പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്.

മണ്ഡലത്തിനകത്തെ സ്കൂളുകളിൽ നിന്ന് പഠനം പൂർത്തിയാക്കിയവരെ അപേക്ഷ നൽകാതെ തന്നെ പുരസ്കാരത്തിന് പരിഗണിക്കുമെന്നതിനാൽ അവർ പ്രത്യേകം അപേക്ഷിക്കേണ്ടതില്ല.

ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിൽ സ്ഥിരതാമസക്കാരായവർ മണ്ഡലത്തിന് പുറത്തെ സ്കൂളിൽ നിന്നും വിജയം നേടിയവരാണെങ്കിൽ പ്ലസ് ടു, എസ്എസ്എൽസി സർട്ടിഫിക്കറ്റുകളുടെ കോപ്പിയും നിയോജക മണ്ഡലത്തിൽ സ്ഥിരതാമസം തെളിയിക്കാൻ ഗ്രാമപഞ്ചായത്ത് / നഗരസഭാ അംഗത്തിന്റെ സാക്ഷ്യപത്രവും സഹിതം ജൂൺ 7 ന് മുമ്പ് അപേക്ഷ നൽകണം.

അപേക്ഷകൾ ബഹു. ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ക്യാമ്പ് ഓഫീസ്, കെ.എസ്.ആർ.ടി.സി ബസ്സ് സ്റ്റാൻ്റിന് സമീപം, കണ്ഠേശ്വരം, ഇരിങ്ങാലക്കുട – 680121 എന്ന വിലാസത്തിൽ തപാലായോ നേരിട്ടോ എത്തിക്കാം.


വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O