സി.ഒ പൗലോസ് മാസ്റ്റർ സ്മാരക പഠനകേന്ദ്രം ചരിത്ര സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : കേരളത്തിന്‍റെ നവോത്ഥാന ചരിത്രത്തിൽ ജാതി മേൽക്കോയ്മക്കും, അയിത്തത്തിനുമെതിരായി നടന്ന ആദ്യ രാഷ്ട്രീയസമരമായിരുന്നു വൈക്കം സത്യഗ്രഹമെന്ന് കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് മുൻ ഡയറക്ടർ പ്രൊഫ. വി. കാർത്തികേയൻ നായർ. വൈക്കം സത്യാഗ്രഹത്തിന്‍റെ നൂറാം വാർഷികാഘോഷങ്ങളുടെ ഭാഗമായി സി.ഒ പൗലോസ് മാസ്റ്റർ സ്മാരക പഠനകേന്ദ്രം ഇരിങ്ങാലക്കുട മുനിസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിച്ച ചരിത്ര സെമിനാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.



വഴിനടക്കാനുള്ള സ്വാതന്ത്ര്യം അനുവദിക്കുകയും, ക്ഷേത്ര പ്രവേശന വിളംബരത്തിനുശേഷവും ക്ഷേത്രങ്ങൾക്കു പുറത്ത് മാത്രമാണ് ജാതിചിന്തകൾക്ക് അറുതിയായത് എന്നും, ക്ഷേത്രങ്ങൾക്കകത്ത് ജാതി എന്ന ഭൂതം ഒളിഞ്ഞിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കേരളത്തിലെ മദ്ധ്യവർഗ്ഗ സമൂഹത്തിൽ ജാതിബോധം ഇപ്പോൾ വീണ്ടും ശക്തിപ്പെട്ടിരിക്കുകയാണെന്നും, ജാതി ബോധത്തിനെതിരെ പുരുഷൻമാരോടൊപ്പം സ്ത്രീകളും രംഗത്തിറങ്ങണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



സി.പി.ഐ (എം) ജില്ലാ കമ്മിറ്റിയംഗം ഉല്ലാസ് കളക്കാട്ട് അദ്ധ്യക്ഷത വഹിച്ചു. ഉന്നത വിദ്യാഭ്യാസ വകുപ്പു മന്ത്രി ഡോ. ആർ. ബിന്ദു, സി.പി.ഐ (എം) സംസ്ഥാന കമ്മിറ്റിയംഗം എൻ.ആർ.ബാലൻ എന്നിവർ പ്രസംഗിച്ചു. യു.പി.ജോസഫ് സ്വാഗതവും, വി.എ. മനോജ്കുമാർ നന്ദിയും പറഞ്ഞു.


continue reading below...

continue reading below..

വാർത്തകൾ തുടർന്നും ലഭിക്കുവാൻ

join WhatsApp
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD
follow facebook
https://www.facebook.com/irinjalakuda
follow instagram
https://www.instagram.com/irinjalakudalive/
join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O