മുരിയാട് : മുപ്പത്തിമൂന്ന് കോടി എണ്‍പത്തഞ്ച് ലക്ഷത്തി എണ്‍പതിനായിരത്തി മുന്നൂറ്റി എഴുപത് (338580370/-) രൂപയുടെ വരവും മുപ്പത്തിരണ്ട് കോടി ഇരുപത്തിമൂന്ന് ലക്ഷത്തി അറുപത്തിമൂവായിരത്തി അഞ്ഞൂറ്റി അമ്പത് (322363550/-) രൂപയുടെ ചെലവും, ഒരുകോടി അറുപത്തിരണ്ട് ലക്ഷത്തി പതിനാറായിരത്തി എണ്ണൂറ്റി ഇരുപത് (16216820/-)രൂപയുടെ നീക്കിയിരിപ്പും പ്രതീക്ഷിക്കുന്ന ബജറ്റ് പഞ്ചായത്ത് ഭരണസമിതി അംഗീകരിച്ചു. വൈസ് പ്രസിഡന്റ് രതി ഗോപി ബജറ്റ് അവതരിപ്പിച്ചു.
ബഡ്ജറ്റിൽ ഉത്പാദന മേഖലയ്ക്ക് 12565000/ രൂപയും സേവന മേഖലയ്ക്ക് 97390000/ രൂപയും പശ്ചാത്തലമേഖല സൗകര്യം വികസനത്തിന് 2699000/ രൂപയും വകയിരുത്തിയിട്ടുണ്ട്.
ലൈഫ് ഭവന പദ്ധതി, ഭവന പുനരുദ്ധാരണം ഉൾപ്പെടെ പാർപ്പിടമേഖലക്ക് ആകെ 51900000/ രൂപയും, കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾക്കായി 6569000 രൂപയും, മൃഗസംരക്ഷണ മേഖലയിലെ പ്രവർത്തനങ്ങൾക്കായി 1099000 രൂപയും, ഭിന്നശേഷിക്കാർ, കുട്ടികൾ എന്നിവരുടെ ക്ഷേമത്തിനായി 2200000 രൂപയും, അംഗനവാടി അനുബന്ധ പ്രവർത്തനങ്ങൾ, പോഷകാഹാരം ഉൾപ്പെടെയുള്ള പദ്ധതികൾക്കായി 5500000 രൂപയും, വയോജനക്ഷമ പ്രവർത്തനങ്ങൾക്കായി 600000 രൂപയും, വനിതകൾ, അഗതികൾ എന്നിവരുടെ ക്ഷേമ പ്രവർത്തനങ്ങൾക്കായി 300000 രൂപയും, ആരോഗ്യമേഖലയെ പരിപോഷിപ്പിക്കുന്നതിനും സൗജന്യ ചികിത്സയും മരുന്നും ലഭ്യമാക്കുന്നതിലേക്കായും പാലിയേറ്റീവ് പ്രവർത്തനങ്ങൾക്കായും ആയുർവേദ-അലോപ്പതി-ഹോമിയോ ചികിത്സാമേഖലയിൽ 149500 രൂപയും വകയിരിത്തിയിട്ടുണ്ട്.
സ്പോർട്സ് യുവജനക്ഷേമം എന്നിവയിൽ ലക്ഷ്യമിട്ട് ആരോഗ്യമുള്ള ഭാവിതലമുറയെ വാർത്തെടുക്കുന്നതിനായി 308000 രൂപയും, പട്ടികജാതി വിഭാഗത്തിൽപെട്ടവരുടെ ക്ഷേമും ഉന്നമനവും ലക്ഷ്യമാക്കിയുള്ള വിവിധ തരത്തിലുള്ള പ്രവർത്തനങ്ങൾക്ക് 1850000 രൂപയും, മാലിന്യ പരിപാലന പ്രവർത്തനങ്ങൾ, ലക്ഷ്യമിട്ടും ശുചിത്വ പഞ്ചായത്ത് പദവി ലക്ഷ്യങ്ങൾക്കും ഗ്രീൻ സാനിറ്റേഷൻ എന്ന നൂതനാശയം പ്രാവർത്തികമാക്കാനായി 6500000 രൂപയും, കുടിവെള്ള മേഖല, ജലസ്രോതസ്സുകളുടെ പുനരുദ്ധാരണം എന്നിവക്കായി 2700000 രൂപയും, റോഡുകളുടെ ഗുണനിലവാരം ഉയർത്തുന്നതിനും റോഡുകളിലെ ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനുമായി 24380000 രൂപയും, രാത്രികാല യാത്രകൾ സുരക്ഷിതമാക്കുന്നതിനും ഭയരഹിത സഞ്ചാരം ഉറപ്പാക്കുന്നതുമായി പഞ്ചായത്തിനെ സമ്പൂർണ്ണ തെരുവ് വിളക്കുള്ള പ്രദേശമാക്കുന്നതിനും തെരുവ് വിളക്കുകളുടെ പരിപാലനത്തിനും വൈദ്യുതിയുമായി 3300000 രൂപയും, മുരിയാട് – മികവിന്റെ പഞ്ചായത്ത് ലക്ഷ്യം കൈവരിക്കുന്നതിനുള്ള പ്രവർത്തനങ്ങളാണ് ഈ ഭരണസമിതി വിഭവനം ചെയ്തുവരുന്നത്.
സ്കൂളുകളില്‍ സാനിറ്ററി കോംപ്ലക്സുകള്‍ , ഉയരെ ഓണ്‍ലൈന്‍ വിദ്യാഭാസ പരിശീലന പരിപാടി, കലാഗ്രാമം, ക്ലീന്‍ ഗ്രീന്‍ മുരിയാട്, അഗ്രോ ഇന്‍ക്യുബേഷന്‍ സെന്‍റര്‍ തുടങ്ങിയ പദ്ധതികളും ബജറ്റ് മുന്നോട്ട് വക്കുന്നുണ്ട്.
മുരിയാട് പഞ്ചായത്തിനെ ഏതൊരു വികസിത പഞ്ചായത്തിനും സമാനമായ അടിസ്ഥാന സൗകര്യ വികസനങ്ങളുടെയും ക്ഷേമ-സേവന പ്രവർത്തനങ്ങൾ നടത്തിയും യഥാർത്ഥ വികസനത്തിലേക്ക് നയിക്കുക എന്നുള്ള ലക്ഷ്യത്തിലേക്കുള്ള ഒരു ചുവടുവെപ്പാണിത്. ബജറ്റ് യോഗത്തിൽ ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ജോസ്.ജെ.ചിറ്റിലപ്പിള്ളി അധ്യക്ഷനായി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com