അമേരിക്കൻ ചിത്രം ” അമേരിക്കൻ ഫിക്ഷൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

6-ാമത് അക്കാദമി അവാർഡിനായി മികച്ച ചിത്രം, നടൻ ഉൾപ്പെടെ അഞ്ച് നോമിനേഷനുകൾ നേടിയ അമേരിക്കൻ ചിത്രം ” അമേരിക്കൻ ഫിക്ഷൻ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഫെബ്രുവരി 9 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു.

എഴുത്തുകാരനും പ്രൊഫസറുമായ മോങ്ക് എല്യസൻ്റെ എഴുത്ത് ജീവിതമാണ് 117 മിനിറ്റുള്ള ചിത്രം പ്രമേയമാക്കിയിരിക്കുന്നത്. 81-ാമത് ഗോൾഡൻ ഗ്ലോബ് അവാർഡിനായി ചിത്രം രണ്ട് നോമിനേഷനുകളും നേടിയിരുന്നു. പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.

You cannot copy content of this page