മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങള്‍ കൈമാറി

ഇരിങ്ങാലക്കുട : മന്ത്രി ഡോ. ആർ. ബിന്ദുവിന്റെ ആസ്തി വികസനഫണ്ടിൽ നിന്നും ഗവ. മോഡൽ ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ ലൈബ്രറിക്ക് അനുവദിച്ച പുസ്തകങ്ങളുടെ കൈമാറ്റം ചടങ്ങ് ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്തു. സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി അധ്യക്ഷത വഹിച്ചു.

വാർഡ് കൗൺസിലർ അവിനാശ് ഒ എസ്, പി.ടി.എ പ്രസിഡന്റ് റാൽഫി വി വി, എസ്.എം.സി ചെയർമാൻ ശരഥ് പി എൻ, എം.പി.ടി.എ പ്രസിഡന്റ് വൃന്ദ അജിത് കുമാർ, വിഎച്എസ്ഇ വിഭാഗം പ്രിൻസിപ്പൽ ധന്യ കെ ആർ എന്നിവർ ആശംസകൾ അറിയിച്ചു.

പ്രിൻസിപ്പൽ ബിന്ദു പി ജോൺ സ്വാഗതവും, ജന.സ്റ്റാഫ് സെക്രട്ടറി ഹേന കെ ആർ നന്ദിയും പറഞ്ഞു.

You cannot copy content of this page