ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പോലീസ് സ്റ്റേഷൻ മാർച്ച് നടത്തി

ഇരിങ്ങാലക്കുട : ബ്ലോക്ക് കോൺഗ്രസ്സ് കമ്മറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുടയിൽ പോലീസ് സ്റ്റേഷൻ മാർച്ച് കെപിസിസി മുൻ ജന.സെക്രട്ടറി എം പി ജാക്സൺ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് നേതാക്കൾക്കും മാധ്യമപ്രവർത്തകർക്കും എതിരെ കള്ളക്കേസ് ചുമത്തുന്നതിൽ പ്രതിഷേധിച്ചാണ് സംസ്ഥാന വ്യാപകമായി നടത്തുന്ന മാർച്ച് ഇരിങ്ങാലക്കുടയിലും സംഘടിപ്പിച്ചത്.

ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസ് പരിസരത്ത് നിന്ന് ആരംഭിച്ച പ്രകടനം കാട്ടുങ്ങച്ചിറ ലിസ്യു സ്കൂൾ പരിസരത്ത് പോലീസ് തടഞ്ഞു. ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് സോമൻ ചിറ്റേത്ത് അധ്യക്ഷത വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ സുജ സഞ്ജീവ്കുമാർ, ഡി സി സി സെക്രട്ടറിമാരായ ആന്റോ പെരുമ്പിള്ളി, സതീഷ് വിമലൻ എന്നിവർ അഭിവാദ്യങ്ങൾ അർപ്പിച്ചു.

മണ്ഡലം കോൺഗ്രസ്സ് പ്രസിഡണ്ടുമാരായ ജോസഫ് ചാക്കോ, ബൈജു കുറ്റിക്കാടൻ, തോമസ് തൊകലത്ത്, ബാബു തോമസ്, രാജു എന്നിവർ പങ്കെടുത്തു. നഗരസഭ വൈസ് ചെയർമാൻ ടി വി ചാർളി സ്വാഗതവും, വാർഡ് കൗൺസിലർ എം ആർ ഷാജു നന്ദിയും പറഞ്ഞു.

You cannot copy content of this page