കൊച്ചി : പ്രശസ്ത സിനിമ സംവിധായകനായിരുന്ന മോഹൻ്റെ പേരിൽ സത്യാഞ്ജലി കുച്ചുപ്പുടി ഡാൻസ് അക്കാദമിയും ചാവറ കൾച്ചറൽ സെന്ററും എഫ് സി ഡി എഫ് ഓ ( ഫെഡറേഷൻ ഓഫ് ക്ലാസിക്കൽ ഡാൻസ് ഫെസ്റ്റിവൽ ഓർഗനൈസേഷൻ) യുടെ സഹകരണത്തോടെ മെയ് 30,31 ശനി, ഞായർ തീയതികളിലായി രണ്ടാമത് ദൃശ്യമോഹനം ഡാൻസ് ഫെസ്റ്റിവൽ എറണാകുളം ചാവറ കൾച്ചറൽ സെൻ്റർ തിയേറ്റർ ഹാളിൽ സംഘടിപ്പിക്കുന്നു.
വിടപറയും മുമ്പേ, ശാലിനി എൻ്റെ കൂട്ടുകാരി, രണ്ടു പെൺകുട്ടികൾ തുടങ്ങിയ സിനിമകളിലൂടെ മലയാള സിനിമയിൽ ‘ന്യൂ വേവ്’ തരംഗത്തിന് തുടക്കം കുറിച്ച സംവിധായകൻ മോഹൻ, കലാപരമായും വാണിജ്യ പരമായും സിനിമകളെടുത്ത് വിജയിപ്പിച്ചു. 23 ഓളം സിനിമകൾ, ഡോക്യുമെന്ററികൾ കൂടാതെ 5 സിനിമകൾക്ക് തിരക്കഥയും എഴുതിയ മോഹൻ ഇരിങ്ങാലക്കുട സ്വദേശിയാണ്.
ഡാൻസ് ഫെസ്റ്റിവൽ 30ന് രാവിലെ 10. 30 ന് മുൻ ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു ഉദ്ഘാടനം ചെയ്യും. ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., അധ്യക്ഷത വഹിക്കും. ശ്രീകുമാരി രാമചന്ദ്രൻ, വിക്രം ഗൗഡ, ചിത്ര സുകുമാരൻ, ഡോ. സജിനി വല്ലഭനെനി, ഹേമ എന്നിവർ പ്രസംഗിക്കും. തുടർന്ന് ജൂനിയർ, സീനിയർ വിഭാഗങ്ങളിലുള്ള കുട്ടികളുടെ ഡാൻസ് അവതരണം.
വൈകിട്ട് 4 മണിക്ക് കേന്ദ്രമന്ത്രി സുരേഷ് ഗോപി മുഖ്യാതിഥിയായി പങ്കെടുക്കും. സിനിമ മേഖലയ്ക്ക് നൽകിയിട്ടുള്ള നിരവധിയായ സംഭാവനകളെ അധികരിച്ച് നാഷണൽ എക്സലൻസ് അവാർഡ് പ്രശസ്‌ത അഭിനേതാവും സംവിധായകനുമായ പത്മശ്രീ ബാലചന്ദ്രമേനോൻ് കേന്ദ്രമന്ത്രി സുരേഷ് ഗോപി സമർപ്പിക്കും.
ടി ജെ വിനോദ് എം.എൽ എ, സംവിധായകരായ വിനയൻ, സിബി മലയിൽ, ബി ഉണ്ണികൃഷ്ണൻ, ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി.എം.ഐ., എന്നിവർ പങ്കെടുക്കും. സത്യാഞ്ജലി അക്കാദമി ഓഫ് കുച്ചുപ്പുടി ഡാൻസ് ഡയറക്ടർ അനുപമ മോഹൻ അവാർഡിനെ കുറിച്ച് സംസാരിക്കും.
തുടർന്ന് പാരീസ് ലക്ഷ്‌മി, സുദർശൻ കലാക്ഷേത്ര, അഡ്വ. പാർവതി മേനോൻ, കലാമണ്ഡലം ധനുഷ സന്യാൽ, ശ്വേതാ വെങ്കിടേഷ്, സൗമ്യ സുകുമാരൻ എന്നിവർ നൃത്തങ്ങൾ അവതരിപ്പിക്കും.
മെയ് 31ന് രാവിലെ 9 മണി മുതൽ നാഷണൽ ഡാൻസ് മത്സരങ്ങൾ നടക്കും. ഭാരത നാട്യം, കുച്ചിപ്പുടി, മോഹിനിയാട്ടം, ഒഡീസി തുടങ്ങിയ ഡാൻസ് അവതരണം ഉണ്ടായിരിക്കുമെന്ന് സത്യാഞ്ജലി അക്കാദമി ഓഫ് കുച്ചുപ്പുടി ഡാൻസ് ഡയറക്ടറും പ്രമുഖ കുച്ചിപ്പുടി നർത്തകിയുമായ അനുപമ മോഹനും ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ ഫാ. അനിൽ ഫിലിപ്പ് സി എം ഐ, വിക്രം ഗൗട ഡയറക്ടർ FCDFO എന്നിവർ അറിയിച്ചു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




