ക്രൈസ്റ്റ് അലുംനി മുംബൈ ചാപ്റ്റർ രൂപികരിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് പൂർവ്വ വിദ്യാർത്ഥി സംഘടനയുടെ മുംബൈ ഘടകത്തിൻ്റെ ഉദ്ഘാടനവും ജനറൽ ബോഡി സമ്മേളനവും നടത്തപ്പെട്ടു. മുംബൈ മലാഡ് സെൻറ് ജോർജ് സ്കൂളിൽ വച്ച് നടത്തപ്പെട്ട സമ്മേളനത്തിൽ അറുപതോളം പേർ പങ്കെടുത്തു. കോളേജ് പ്രിൻസിപ്പാൾ ഫാദർ ഡോ. ജോളി ആൻഡ്രൂസ് ഉദ്ഘാടനം ചെയ്ത പരിപാടിയിൽ കോളേജ് മാനേജർ ഫാ. ജോയ് പിണക്കപറമ്പിൽ അനുഗ്രഹപ്രഭാഷണം നടത്തി. ഫാ. സ്റ്റീഫൻ കൂള, ഡോ. എൻ. അനിൽകുമാർ, പ്രൊഫ. കെ. ജെ. ജോസഫ് എന്നിവർ പ്രസംഗിച്ചു.

തുടർന്ന് നടത്തപ്പെട്ട ഭാരവാഹികളുടെ തെരഞ്ഞെടുപ്പിൽ സംഘടനയുടെ മുഖ്യ രക്ഷാധികാരിയായി സച്ചിൻ മേനോൻ തെരഞ്ഞെടുക്കപ്പെട്ടു. പ്രസിഡൻ്റ് ഫാ. ഡോ. ജോളി ആൻഡ്രൂസ്, വൈസ് പ്രസിഡൻറ് നന്ദകുമാർ, സെക്രട്ടറി ആൻ്റോ ജോർജ്, ജോയിൻ സെക്രട്ടറി മഞ്ജു മോഹൻ, ട്രഷറർ ജേക്കബ് റാഫേൽ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു. സംഘടനയുടെ അഞ്ചംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയെയും യോഗത്തിൽ വച്ച് തിരഞ്ഞെടുക്കുകയുണ്ടായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page