മാനേജ്മെന്റ് ഫെസ്റ്റിൽ ക്രൈസ്റ്റ് ബി.ബി.എ ടീമിന് ഓവറോൾ ചാമ്പ്യൻഷിപ്

ഇരിങ്ങാലക്കുട : അരണാട്ടുകാര ജോൺ മത്തായി സെന്ററിലെ കോഴിക്കോട് സർവകലാശാല സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് സംഘടിപ്പിച്ച മാനേജ്മെന്റ് ഫെസ്റ്റിൽ ക്രൈസ്റ്റ് കോളേജ് (ഓട്ടോണോമസ് ) രണ്ടാം വർഷം ബി.ബി.എ വിദ്യാർത്ഥികൾ ഓവറോൾ ചാമ്പ്യൻഷിപ് കരസ്ഥമാക്കി.

കേരളത്തിലെ മുപ്പത്തോളം കലാലയങ്ങളിൽ നിന്നു 400 ഓളം വിദ്യാർത്ഥികൾ പങ്കെടുത്ത മാനേജ്മെന്റ് ഫെസ്റ്റിൽ മാർക്കറ്റിംഗ് ഗെയിം, ബെസ്റ്റ് മാനേജർ എന്നീ മത്സരങ്ങളിൽ ക്രൈസ്റ്റ് കോളേജ് ബി ബി എ ടീം ഒന്നാം സ്ഥാനം നേടി.

ക്രൈസ്റ്റ് കോളേജിലെ രണ്ടാം വർഷ ബി ബി എ വിദ്യാർത്ഥി ടി എച്ച് ആരതി ബെസ്റ്റ് മാനേജർ ആയി തിരഞ്ഞെടുക്കപ്പെട്ടു.വിജയികൾക്ക് സ്കൂൾ ഓഫ് മാനേജ്മെന്റ് സ്റ്റഡീസ് അഡിഷണൽ കോർഡിനേറ്റർ ഡോക്ടർ പി വസന്തകുമാരി പുരസ്‌കാരങ്ങൾ സമ്മാനിച്ചു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page