വേളൂക്കര കുടുംബരോഗ്യ കേന്ദ്രം കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിച്ചു

വേളൂക്കര : വേളൂക്കര കുടുംബരോഗ്യ കേന്ദ്രം കാൻ തൃശൂരുമായി സഹകരിച്ച് കാൻസർ രോഗ നിർണയ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത്‌ മുൻ പ്രസിഡന്റ്‌ പി. കെ. ഡേവിസ് മാസ്റ്റർ ഉദ്‌ഘാടനം ചെയ്തു.

വെള്ളങ്ങല്ലൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ വിജയലക്ഷ്‌മി വിനയചന്ദ്രൻ അധ്യക്ഷത വഹിച്ചു. വെളൂക്കര ഗ്രാമപഞ്ചായത്ത്‌ വൈസ് പ്രസിഡന്റ്‌ ജെൻസി ബിജു സ്വാഗതവും മെഡിക്കൽ ഓഫീസർ ഡോ. കെ. യു. രാജേഷ് നന്ദിയും പറഞ്ഞു. കാൻ തൃശ്ശൂർ നോഡൽ ഓഫീസർ പി. കെ. രാജു പദ്ധതി വിശദീകരണം ചെയ്തു.

You cannot copy content of this page