ലോക ഹൃദയദിനത്തിൽ ഹൃദയ നടത്തവുമായി ഇരിങ്ങാലക്കുട ഗവ.മോഡൽ ബോയ്സ് വോക്കേഷണൽ ഹയർ സെക്കണ്ടറി വിഭാഗം എൻ.എസ്.എസ് യൂണിറ്റ്

ഇരിങ്ങാലക്കുട : ലോക ഹൃദയദിനത്തിൽ ഹൃദയാരോഗ്യത്തെപ്പറ്റിയും ഹൃദയത്തെ സംരക്ഷിക്കേണ്ടതിന്‍റെ പ്രാധാന്യത്തെ പറ്റിയും വിദ്യാർത്ഥികളെ ബോധവാന്മാരാക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് ഹൃദയ നടത്തം സംഘടിപ്പിച്ചത്. ഹൃദ്രോഗത്തെക്കുറിച്ചുo ഹൃദയസംബന്ധമായ അസുഖങ്ങളെ എങ്ങനെ പ്രതിരോധിക്കാം എന്നതിനെ കുറിച്ചും ഡോ. വർഷ . വി.കുമാർ ബോധവത്ക്കരണ ക്ലാസ്സ് നൽകി.

പോസ്റ്റർ രചന , തങ്ങളുടെ പ്രിയപ്പെട്ട അദ്ധ്യാപകരുടെ രക്ത സമ്മർദ്ദം, പ്രമേഹം തുടങ്ങിയ ജീവിത ശൈലീ രോഗങ്ങളുടെ പരിശോന എന്നിവയും സംഘടിപ്പിച്ചു. പ്രിൻസിപ്പാൾ രാജലക്ഷ്മി ആർ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ അദ്ധ്യാപകരായ ഡോ കാവ്യ .എ, ജയൻ കെ , സജീവ് ബി.പി എന്നിവർ നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page