പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താമത് വാർഷിക ജനറൽ ബോഡി യോഗം ചേർന്നു

ഇരിങ്ങാലക്കുട : പി.ആർ ബാലൻ മാസ്റ്റർ മെമ്മോറിയൽ ചാരിറ്റബിൾ സൊസൈറ്റിയുടെ പത്താമത് വാർഷിക ജനറൽ ബോഡി യോഗം കല്ലേറ്റിങ്കര എൻ.ഐപി.എം.ആർ ഫിസിയാട്രിസ്‌റ് ഡോ. നീന ടി.വി ഉദ്ഘാടനം ചെയ്തു. സൊസൈറ്റി പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.എൽ ജോർജ് റിപ്പോർട്ടും വരവ് ചെലവ് കണക്കുകളും അവതരിപ്പിച്ചു.

തുടർന്ന് നടന്ന ചർച്ചകളിൽ വിവിധ പ്രാദേശിക സമിതികളെ പി.എൻ ലക്ഷ്മണൻ, ഒ.എൻ അജിത് കുമാർ, മുഹമ്മദ് ഇബ്രാഹിം, ജ്യോതിഷ് ഐ എസ്, പ്രദീപ് മേനോൻ എന്നിവർ നയിച്ചു.

പ്രസിഡന്റ് ഉല്ലാസ് കളക്കാട്ട് ചർച്ചകൾ ക്രോഡീകരിച്ച് സംസാരിച്ചു. കെ.സി പ്രേമരാജൻ സ്വാഗതവും രാധാകൃഷ്ണൻ പി.എ നന്ദിയും പറഞ്ഞു.

continue reading below...

continue reading below..

You cannot copy content of this page