“സാന്ത്വന സ്പർശം” പദ്ധതിയുമായി ഇരിങ്ങാലക്കുട ഗവ മോഡൽ ബോയ്സ് വി.എച്ച്.എസ്.ഇ വിഭാഗം എൻ.എസ്.എസ് വൊളന്റിയേഴ്സ്

ഇരിങ്ങാലക്കുട : ഗവ മോഡൽ ബോയ്സ് വിഎച്ച് എസ് ഇ വിഭാഗം നാഷണൽ സർവ്വീസ് സ്കീമിന്റെ ആഭിമുഖ്യത്തിൽ നടപ്പിലാക്കുന്ന “സാന്ത്വന സ്പർശം ” പരിപാടിയുടെ ഭാഗമായി ആൽഫാ പെയിൻ ആന്റ് പാലിയേറ്റീവ് കെയർ യൂണിറ്റിലേക്ക് വീൽ ചെയർ കൈമാറുന്ന ചടങ്ങ് ഇരിങ്ങാലക്കുട നഗരസഭാ വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ ജിഷ ജോബി ഉദ്ഘാടനം നിർവ്വഹിച്ചു.

പി ടി എ പ്രസിഡന്റ് ബിനോയ് വി.ആർ അദ്ധ്യക്ഷത വഹിച്ചു. പ്രിൻസിപ്പാൾ ഇൻ ചാർജ്ജ് റോസി ഗ്ലോറിയ, എൻ എസ് എസ് പ്രോഗ്രാം ഓഫീസർ ലസീദ എം.എ ആൽഫാ പെയിൻ ആന്റ് പാലിയേറ്റീവ് പ്രവർത്തകരായ സിന്ധു , ഷെഫി , രണ്ടാം വർഷ ലീഡർ അമൃത എന്നിവർ സംസാരിച്ചു.

ഇരിങ്ങാലക്കുടയിൽ പ്രവർത്തിച്ചു വരുന്ന ആൽഫാ പെയിൻ ആന്റ് പാലിയേറ്റീവ് യൂണിറ്റ് ഇരിങ്ങാലക്കുടയിലും സമീപ പ്രദേശങ്ങളിലുമായി1500 ഓളം നിർധനരായ കിടപ്പു രോഗികൾക്ക് സാന്ത്വനമേകുന്നു

എൻ എസ് എസ് വൊളന്റിയേഴ്സ് തങ്ങളുടെ റെഗുലർ പ്രവർത്തനങ്ങളുടെ ഭാഗമായി നടത്തിയ സ്വാന്ത്വന കുടുക്ക പദ്ധതി, ഭക്ഷ്യമേള, തട്ടുകട, ന്യൂസ് പേപ്പർ ചലഞ്ച്, വോളന്റിയേഴ്സ് നിർമ്മിച്ച വിവിധ ഉൽപ്പന്നങ്ങളുടെ വിപണനം എന്നിവയിലൂടെയാണ് വീൽ ചെയറിനുള്ള തുക സമാഹരിച്ചത്.

താലൂക്ക് ആശുപത്രി യിൽ പൊതിച്ചോർ വിതരണം, ദത്ത് കോളനിയിലെ നിർധനരായ രോഗികൾക്ക് മരുന്ന് വിതരണം, സഹപാഠിയുടെ പിതാവിന് ഒരു മാസത്തേക്കുള്ള മരുന്ന് നൽകൽ, ജീവനം ജീവധനം പരിപാടിയുടെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട ഒരു വൊളന്റിയറിന് സ്ഥിര വരുമാനത്തിന് ആടിനെ വളർത്താൻ നൽകൽ, വൃദ്ധ സദനത്തിലെ അന്തേവാസികൾക്ക് നിത്യോപയോഗ സാധനങ്ങൾ നൽകൽ, സഹചാരി പരിപാടിയുടെ ഭാഗമായി ഓട്ടിസം പാർക്കിലെ കുട്ടികൾക്ക് കളിപ്പാട്ടങ്ങൾ വാങ്ങി നൽകൽ എന്നിങ്ങനെ ഒട്ടേറേ സാന്ത്വന പ്രവർത്തനങ്ങൾ വൊളന്റിയേഴ്സ് ഈ വർഷം നടപ്പിലാക്കിയിട്ടുണ്ട്.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page