ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രി അന്നദാനത്തിന്റെ 17 -ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സേവാഭാരതി താലൂക്ക് ആശുപത്രി അന്നദാനത്തിന്റെ 17 -ാം വാർഷികാഘോഷം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് മാനേജർ ഫാദർ ജോയ് പീനിക്കപറമ്പിൽ ഉദ്‌ഘാടനം നിർവഹിച്ചു.

പുസ്തകങ്ങൾക്ക് അപ്പുറത്തേക്കുള്ള ജീവിത യഥാർഥ്യങ്ങളെ നമ്മുടെ മക്കളെ നമ്മൾ ബോധ്യപ്പെടുത്തണമെന്നും സഹജീവികളോട് ദുഃഖത്തിലേക്ക് ഇറങ്ങി ചെല്ലാനും നമ്മൾ ഈ ലോകത്ത്‌ നിന്ന് പോകുമ്പോൾ ഒന്നും കൊണ്ടുപോകില്ലെന്ന സത്യം ബോധ്യപ്പെട്ടുകൊണ്ട് ജീവിക്കണമെന്ന് അദ്ദേഹം പറഞ്ഞു.

സേവാഭാരതി അധ്യക്ഷൻ നളിൻ ബാബു എസ് അധ്യക്ഷത വഹിച്ചു, യോഗത്തിൽ നാട്ടിക എസ് എൻ ഗുരു കോളേജ് പ്രിൻസിപ്പളും തൃശൂർ ജില്ലാ സേവാഭാരതി വൈസ് പ്രസിഡന്റുമായ പ്രൊഫ ടി എൻ സരസു സേവാസന്ദേശം നൽകി.

ആർ എസ് എസ് തൃശൂർ വിഭാഗ് സഹകാര്യവാഹ് സി എൻ ബാബു മുഖ്യ പ്രഭാഷണം നടത്തിയ ചടങ്ങിൽ, പ്രകാശൻ കൈമാപറമ്പിൽ സ്വാഗതവും അന്നദാന സമിതി രക്ഷാധികാരി ഡി പി നായർ നന്ദിയും പറഞ്ഞു.

You cannot copy content of this page