കല്ലേറ്റുംകര : ജീവകാരുണ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന പ്രവാസി വ്യവസായി ഷാജു വാലപ്പനെ ചാലക്കുടി പബ്ലിക് സോഷ്യൽ വെൽഫെയർ സഹകരണ സംഘം ആദരിച്ചു. പ്രതിസന്ധി നേരിട്ട നിരവധി പ്രവാസികൾക്ക് കൈതാങ്ങായി നാട്ടിലെത്തുന്നതിനും മറ്റും വാലപ്പൻ എക്സ്പോർട്സിൻ്റെ ഉടമയും കൂടിയായ ഷാജു നിരവധി പ്രവർത്തനങ്ങളാണ് നടത്തി വരുന്നത്.
കഴിഞ്ഞ ദിവസം ബാംഗ്ളൂരിൽ മരണമടഞ്ഞവ്യക്തിയുടെ മൃതദേഹം നാട്ടിലെത്തിച്ചത് ഷാജു വാലപ്പൻ്റെ ഇടപെടലൂടെയായിരുന്നു. ചാലക്കുടി പബ്ലിക് സോഷ്യൽ വെൽഫയർ സഹകരണ സംഘത്തിൻ്റെ കാരുണ്യ ചീഫ് കോഡിനേറ്ററും ചാലക്കുടി ആൽഫ പാലിയേറ്റീവ് രക്ഷാധികാരിയും കൂടിയാണ് ഇദ്ദേഹം.
എൽ.ജെ.ഡി.ജില്ലാ പ്രസിഡണ്ടും സഹകരണ സംഘം പ്രസിഡണ്ടുമായ യൂജിൻ മോറേലി അനുമോദന യോഗം ഉദ്ഘാടനം ചെയ്തു. ബോർഡ് അംഗം ജോർജ് വി.ഐനിക്കൽ അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി എബി പോൾ, ബോർഡ് അംഗം എ.എൽ. കൊച്ചപ്പൻ, പോൾ പുല്ലൻ, ജനതാ പൗലോസ്, തോമസ് തണ്ടിയേക്കൽ, കുട്ടൻ മേലൂർ, ലിറിൻ ജോണി എന്നിവർ സംസാരിച്ചു.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews