മുരിയാട് : കേരള സ്റ്റേറ്റ് സർവീസ് പെൻഷനേഴ്സ് യൂണിയൻ KSSPU മുരിയാട് പഞ്ചായത്ത് യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ലോകവയോജന ദിനാചരണവും 75 വയസ്സ് പൂർത്തീകരിച്ച പെൻഷൻകാരെ ആദരിക്കലും സംഘടിപ്പിച്ചു. ആദരണ ചടങ്ങ് പഞ്ചായത്ത് അംഗം ശ്രീജിത്ത് പട്ടത്ത് ഉദ്ഘാടനം നിർവഹിച്ചു.
ഡോ. വിനീത അച്യുതൻ ആരോഗ്യരംഗവും വയോജനങ്ങളും എന്ന വിഷയത്തെക്കുറിച്ച് സംസാരിച്ചു. പെൻഷനേഴ്സ് യൂണിയൻ റൂറൽ ബ്ലോക്ക് സെക്രട്ടറി വി വി വേലായുധൻ 75 വയസ്സ് പൂർത്തിയാക്കിയ പെൻഷൻകാരെ പൊന്നാട അണിയിച്ച് ആദരിച്ചു.
പെൻഷനേഴ്സ് യൂണിയൻ മുരിയാട് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് കെ എസ് കുമാരി ടീച്ചർ, സെക്രട്ടറി ടി രാമചന്ദ്രൻ മാസ്റ്റർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews