ഗാന്ധി സന്ദർശനത്തിന്‍റെ ഓർമ്മ പുതുക്കി നീഡ്‌സ് ‘ചെളിയംപാടം ഒത്തു ചേരൽ’ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗാന്ധിസ്മരണകൾ കാലാതീതമായി നിലനിൽക്കേണ്ടത് ഏറെ അനിവാര്യമാണെന്നും ഗാന്ധിയൻ ആശയങ്ങൾ ശക്തിയോടെ പ്രചരിപ്പിക്കണമെന്നും ജസ്റ്റിസ് മേരി ജോസഫ് പറഞ്ഞു. മഹാത്മാ ഗാന്ധിയുടെ ഇരിങ്ങാലക്കുട സന്ദർശനത്തിന്‍റെ തൊണ്ണൂറാം വാർഷികത്തോടനുബന്ധിച്ച് മഹാത്മാ @ 90 എന്നപേരിൽ നീഡ്സിന്റെ ഒരു വർഷം നീണ്ടു നിൽക്കുന്ന ആഘോഷപരിപാടികളുടെ ഭാഗമായി നടത്തിയ ചെളിയംപാടം ഒത്തുചേരൽ ഉദ്‌ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ.

continue reading below...

continue reading below..


രാഷ്ട്ര പിതാവ് മഹാത്മാ ഗാന്ധി 1934 ൽ ഇരിങ്ങാലക്കുട സന്ദർശിച്ചപ്പോൾ ചെളിയംപാടത്ത് നടത്തിയ സമ്മേളനത്തിന്‍റെ ഓർമ്മക്കായിട്ടാണ് ചടങ്ങ് സംഘടിപ്പിച്ചത്. ഈ ഒത്തുചേരൽ വികാരനിർഭരമാണെന്നും ഇത്തരം ആശയങ്ങൾ പ്രചരിപ്പിക്കുന്നതിന് നീഡ്‌സ് നൽകുന്ന പ്രാധാന്യം പ്രശംസനീയമാണെന്നും ജസ്റ്റീസ് പറഞ്ഞു. നീഡ്‌സ് പ്രസിഡന്റ് മുൻ സർക്കാർ ചീഫ് വിപ് അഡ്വ തോമസ് ഉണ്ണിയാടൻ അധ്യക്ഷത വഹിച്ചു.


റഇരിങ്ങാലക്കുട സ്റ്റ് ഹൗസിലെ ഗാന്ധി പ്രതിമക്ക് മുന്നിലും ചെളിയംപാടം സമ്മേളനത്തിന്‍റെ കൺവീനറായിരുന്ന വട്ടപ്പറമ്പിൽ രാമൻ മേനോന്‍റെ ഛായാചിത്രത്തിനു മുന്നിലും പുഷ്പ്പാർച്ചന നടത്തി. വട്ടപ്പറമ്പിൽ രാമൻ മേനോന്‍റെ മക്കളായ മോഹൻദാസ്, ജയ, കൊച്ചുമക്കളായ ഡോ. ആനന്ദം, ലത ശ്രീനിവാസൻ, സുൽത്താൻ മാസ്റ്ററുടെ മരുമകൾ നൂർജഹാൻ, നീഡ്‌സ് ഭാരവാഹികളായ പ്രൊഫ. ആർ. ജയറാം, എം.എൻ. തമ്പാൻ, ഗുലാം മുഹമ്മദ്, കെ.പി. ദേവദാസ്, പി.ടി. ജോർജ്, ആശാലത, എന്നിവർ സംസാരിച്ചു.

You cannot copy content of this page