വാർഷിക പൊതുയോഗവും റിട്ടയർമെൻറ് ദിനവും പെൻഷനേഴ്സ് സമ്മേളനവും നടത്തി

ഇരിങ്ങാലക്കുട: കേരള മുനിസിപ്പൽ ആൻഡ് കോർപ്പറേഷൻ വർക്കേഴ്സ് കോൺഗ്രസ് ഐ.എൻ.ടി.യു.സി ഇരിങ്ങാലക്കുടയുടെ വാർഷിക പൊതുയോഗവും റിട്ടയർമെൻറ് ദിനവും പെൻഷനേഴ്സ് സമ്മേളനവും നഗരസഭ ടൗൺഹാളിൽ സംഘടന പ്രസിഡൻറ് കെ.പി.സി.സി നിർവാഹക സമിതി അംഗം എം.പി ജാക്സൺ ഉദ്ഘാടനം ചെയ്തു. യൂണിറ്റ് സെക്രട്ടറി വിജയൻ ഇളയിടത്ത് അധ്യക്ഷത വഹിച്ചു .

Continue reading below...

Continue reading below...

നഗരസഭ ചെയർപേഴ്സൺ സോണിയ ഗിരി മുഖ്യാതിഥി ആയിരുന്നു. ടി.ജെ ഷക്കീല സംഘടനയുടെ ഉപഹാര സമർപ്പണം നടത്തി. വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ സുജ സഞ്ജീവ് കുമാർ, ബിജോയ് ,സുനിൽ, പി.കെ രാജൻ എന്നിവർ ആശംസകൾ അർപ്പിച്ചു. യൂണിറ്റ് ജോയിന്റ് സെക്രട്ടറി വി.ജി രാജ്മോഹൻ സ്വാഗതവും അയ്യപ്പൻ നന്ദിയും പറഞ്ഞു.

വാർത്തകൾ തുടർന്നും മൊബൈലിൽ ലഭിക്കുവാൻ

▪ follow & like facebook https://www.facebook.com/irinjalakuda
▪ join whatsapp news
https://chat.whatsapp.com/HZbxIlbCAbAAdO9UsJKAuD