ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത കേരള ലേബർ മൂവ്മെന്റിന്‍റെ മെയ്ദിനാഘോഷം തിങ്കളാഴ്ച കാട്ടൂരിൽ ഇരിങ്ങാലക്കുട രൂപത മെത്രാൻ മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്യും. രാവിലെ 10 മണിക്ക് കാട്ടൂർ ടിടി കേറ്ററിങ്ങിൽ നടക്കുന്ന ചടങ്ങിൽ ഇ.ടി ടൈസൺ മാസ്റ്റർ എം എൽ എ. ഫൊറോന വികാരി ഫ പോളി പടയാട്ടി, കെ.എൽ.എം സംസ്ഥാന പ്രസിഡൻറ് ബാബു തണ്ണിക്കോട്ട്, വികാരി ഫ വിൻസെന്റ് പാറയിൽ, വിനു ടി ടി, കാട്ടൂർ പഞ്ചായത്ത് പ്രസിഡൻറ് ലത ടി വി, വാർഡ് മെമ്പർ സന്ദീപ് സി സി, കെ എസ് സി ബാങ്ക് പ്രസിഡണ്ട് ജോമോൻ വലിയവീട്ടിൽ എന്നിവരും പങ്കെടുക്കും.
കർഷക അവാർഡ് ജേതാവ് ആൻറണി പി പി, ഇൻഡസ്ട്രിയൽ എക്സലൻസ് അവാർഡ് ജേതാവ് ബിനോയ് സെബാസ്റ്റ്യൻ, ടിടി കേറ്ററിംഗ് എംഡി വിനു ടി ടി, സേവനമിത്ര അവാർഡ് ജേതാവ് അൽഫോൻസ തോമസ് എന്നിവരെ ചടങ്ങിൽ ആദരിക്കും. കൊറ്റാനല്ലൂർ ആശാനിലയം സ്പെഷ്യൽ സ്കൂളിലെ കുട്ടികൾക്ക് വീൽചെയറും വാക്കറും വിതരണം ചെയ്യും.
കരാഞ്ചിറ കരുണാലയത്തിലെ അംഗങ്ങൾക്ക് വീൽചെയറും വാക്കിംഗ് സ്റ്റിക്കും മറ്റു മെഡിക്കൽ ഉപകരണങ്ങൾ ചടങ്ങിൽ നൽകുമെന്ന് ഭാരവാഹികൾ ഇരിങ്ങാലക്കുട പ്രസ് ക്ലബ്ബിൽ ചേർന്ന വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഡയറക്ടർ ഫ ജോസ് പുല്ലു പറമ്പിൽ, പ്രസിഡൻറ് ബാബു തോമസ്, ട്രഷറർ സുനിൽ ചരടായി, സ്റ്റേറ്റ് ജനറൽ സെക്രട്ടറി ജോസ് മാത്യു ഊക്കൻ, എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive