മാർ ജെയിംസ് പഴയാറ്റിൽ അനുസ്മരണവും ഹൃദയ പാലിയേറ്റീവ് കെയർ ട്രസ്റ്റ് വാർഷികവും നടത്തി

ഇരിങ്ങാലക്കുട : മാർ ജെയിംസ് പഴയാറ്റിൽ അനുസ്മരണവും ഹൃദയ പാലിയേറ്റീവ് കെയർ ട്രസ്റ്റ് വാർഷികവും നടത്തി. ഇരിങ്ങാലക്കുട ബിഷപ്പ് ഹൗസിൽ നടന്ന ചടങ്ങ് ബിഷപ്പ് മാർ പോളി കണ്ണൂക്കാടൻ ഉദ്ഘാടനം ചെയ്തു. ഹൃദയ പാലിയേറ്റീവ് കെയർ പ്രസിഡന്‍റ് മോൺ.ജോസ് മാളിയേക്കൽ അധ്യക്ഷത വഹിച്ചു.

ചടങ്ങിൽ സ്പോൺസർഷിപ്പിലൂടെ ലഭിച്ച ജനറേറ്ററിന്‍റെയും ഉപകരണങ്ങളുടെയും കൈമാറ്റം നടന്നു. തുടർന്ന് സെൻറ് തോമസ് കത്തീഡ്രൽ ദേവാലയത്തിൽ വിശുദ്ധ കുർബാനയും ഒപ്പീസും നടന്നു

ഹൃദയ പാലിയേറ്റീവ് കെയർ ഡയറക്ടർ ഫ.തോമസ് കണ്ണമ്പിള്ളി സ്വാഗതവും ഹൃദയപാലിയേറ്റീവ് കെയർ ഫിനാൻസ് ഓഫീസർ ഫ.ഡിബിൻ ഐനിക്കൽ നന്ദിയും പറഞ്ഞു.

You cannot copy content of this page