‘സംഗമേശ്വരസ്തുതി’ ഗാന പ്രകാശനം വ്യാഴാഴ്ച

ഇരിങ്ങാലക്കുട : സാഗർ ഇരിങ്ങാലക്കുട രചന നിർവഹിച്ച് സലീഷ് നനദുർഗ ആലപിച്ച ‘സംഗമേശ്വരസ്തുതി’ എന്ന ഗാനത്തിന്‍റെ പ്രകാശനം ജൂലായ് 13 വ്യാഴാഴ്ച രാവിലെ 9ന് ശ്രീ കൂടൽമാണിക്യ ക്ഷേത്ര സന്നിധിയിൽ നടക്കും. കൂടൽമാണിക്യം ചെയർമാൻ പ്രദീപ്‌ മേനോൻ പ്രകാശനകർമ്മം നിർവഹിക്കും.

തായങ്കോട്ട് രാധാകൃഷ്ണൻ ആണ് ഗാനത്തിന്‍റെ നിർമാതാവ്. മാനേജിങ്‌ കമ്മറ്റി അംഗം അഡ്വ അജയകുമാർ, നന്ദൻ നാദോപാസന എന്നിവർ പ്രകാശന ചടങ്ങിൽ പങ്കെടുക്കും.

You cannot copy content of this page