നവകേരള സദസിന്‍റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഐക്യ കേരള ദീപ ജ്വാല സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : നവകേരള സദസിന്‍റെ പ്രചാരണാർത്ഥം ഇരിങ്ങാലക്കുട മണ്ഡലത്തിൽ ഐക്യ കേരള ദീപ ജ്വാല സംഘടിപ്പിച്ചു. ദീപ ജ്വാലയുടെ ഉദ്ഘാടനം സബ് കളക്ടർ മുഹമ്മദ് ഷഫീഖ് ദീപം തെളിയിച്ച് നിർവഹിച്ചു. നവ കേരള സദസ്സിന്‍റെ ലോഗോയുടെ മാതൃകയിലാണ് ദീപം തെളിയിച്ചത്.

വാർഡ് മെമ്പർമാരും ജനപ്രതിനിധികളും വകുപ്പ് ഉദ്യോഗസ്ഥരും ലോഗോയുടെ ചുറ്റും അണിനിരന്നു. നവ കേരള സദസിന്റെ തീം സോങ്ങിന്റെ പശ്ചാത്തല സംഗീതത്തിൽ എല്ലാവരും മെഴുകുതിരി കത്തിച്ച് ഉയർത്തിപിടിച്ചു.

continue reading below...

continue reading below..അയ്യങ്കാവ് മൈതാനത്തിൽ നടന്ന ദീപ ജ്വാലയിൽ മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് സന്ധ്യ നൈസൺ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ലതാ ചന്ദ്രൻ, ഇരിങ്ങാലക്കുട ആർഡിഒയും നവ കേരള സദസ്സ് കൺവീനറുമായ എം കെ ഷാജി, കേരള ഫീഡ്സ് ചെയർമാൻ ശ്രീകുമാർ, നാടക പ്രവർത്തകയും എഴുത്തുകാരിയുമായ രേണു രാമനാഥ്, റിസപ്ഷൻ കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. കെ ആർ വിജയ, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ അഡ്വ. ജിഷ ജോബി, എ.ഡി.എം മിനി, ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലളിതാ ബാലൻ, മുരിയാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് ജെ ചിറ്റിലപ്പള്ളി, മണ്ഡലത്തിലെ മറ്റു പഞ്ചായത്ത് പ്രസിഡന്റുമാർ, വാർഡ് മെമ്പർമാർ തുടങ്ങിയവർ പങ്കെടുത്തു.

You cannot copy content of this page