കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് മുകുന്ദപുരം താലൂക്കിന്‍റെ ജനറൽ ബോഡി മീറ്റിങ്ങിന് സെന്‍റ് ജോസഫ്സ് കോളേജ് വേദിയായി

ഇരിങ്ങാലക്കുട : കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് മുകുന്ദപുരം താലൂക്കിന്റെ ജനറൽ ബോഡി മീറ്റിങ്ങിന് ഇരിങ്ങാലക്കുട സെന്‍റ് ജോസഫ്സ് ഓട്ടോണമസ് കോളേജ് വേദിയായി. എൻഎസ്എസ് യൂണിറ്റ് 50 & 167 സഹകരണത്തോടെ നടന്ന പരിപാടി റോട്ടറി പ്രസിഡൻറ് അബ്ദുൽ ഹക്കീം ഉദ്ഘാടനം ചെയ്തു. സെയ്ന്റ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പാൾ ഡോ. സിസ്റ്റർ . എലൈസാ അധ്യക്ഷതവഹിച്ചു.

continue reading below...

continue reading below..


ചടങ്ങിൽ കെ എഫ് ബി തൃശ്ശൂർ ജില്ലാ പ്രസിഡന്റ് ജയന്തി ആമുഖപ്രസംഗവും, സെയ്ന്റ് ജോസഫ്‌സ് കോളേജ് എൻഎസ്എസ് പ്രോഗ്രാം ഓഫീസർ അമൃത തോമസ്, എൻഎസ്എസ് വളണ്ടിയർ ലക്ഷ്മി കൃഷ്ണ എന്നിവർ ആശംസകളും നേർന്നു സംസാരിച്ചു.


കെഎസ്‌ബി മുകുന്ദപുരം താലൂക്ക് പ്രസിഡൻറ് എം.കെ സിദ്ധാർത്ഥൻ സ്വാഗതവും സെക്രട്ടറി ടി .കെ സുധാകരൻ നന്ദിയും പറഞ്ഞു. പരിപാടിയിൽ പങ്കെടുത്ത എല്ലാ കേരള ഫെഡറേഷൻ ഓഫ് ദി ബ്ലൈൻഡ് മെമ്പർമാർക്ക് ഭക്ഷ്യധാന കിറ്റ് നൽകി.

You cannot copy content of this page