കുഞ്ഞിന്‍റെ നിഷ്ഠൂര കൊലപാതകം – ബി.ജെ.പിയുടെ നേതൃത്വത്തില്‍ വായ്മൂടിക്കെട്ടി പ്രതിഷേധ ജ്വാല

ഇരിങ്ങാലക്കുട : കേരളത്തെ നടുക്കിയ കുഞ്ഞിന്‍റെ നിഷ്ഠൂര കൊലപാതകത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി ഇരിങ്ങാലക്കുട ആൽത്തറയ്ക്കൽ വായ്മൂടിക്കെട്ടി മെഴുകുതിരി തെളിയിച്ച് പ്രതിഷേധ ജ്വാല സംഘടിപ്പിച്ചു. മണ്ഡലം പ്രസിഡണ്ട് കൃപേഷ് ചെമ്മണ്ട കുരുന്നുകൾക്ക് ദീപം പകർന്നുകൊണ്ട് ഉദ്‌ഘാടനം നിർവഹിച്ചു.

continue reading below...

continue reading below..


ജില്ല വൈസ് പ്രസിഡണ്ട് കവിതാ ബിജു, സംസ്ഥാന കൗൺസിൽ അംഗം കെ സി വേണു മാസ്റ്റർ, മണ്ഡലം ജനറൽ സെക്രട്ടറിമാരായ ഷൈജു കുറ്റിക്കാട്ട്, രതീഷ് കുറുമാത്ത്, മണ്ഡലം ഭാരവാഹികളായ രാമചന്ദ്രൻ കോവിൽ പറമ്പിൽ, അമ്പിളി ജയൻ,ഷാജൂട്ടൻ, സരിത വിനോദ്, ജില്ല കമ്മറ്റിയംഗം സന്തോഷ് ബോബൻ, ലാമ്പി, സതീഷ് മാസ്റ്റർ, വാണികുമാർ, ആർട്ടിസ്റ്റ് പ്രഭ, സോമൻ, എന്നിവർ നേതൃത്വം നൽകി.

You cannot copy content of this page