അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ത്രികാലപൂജ, ആനയൂട്ട്, ഔഷധക്കഞ്ഞി വിതരണം എന്നിവ നടന്നു

അവിട്ടത്തൂർ : അവിട്ടത്തൂർ മഹാദേവ ക്ഷേത്രത്തിൽ അഷ്ടദ്രവ്യ മഹാഗണപതി ഹോമം, ത്രികാലപൂജ , ആനയൂട്ട്, ഔഷധക്കഞ്ഞി വിതരണം എന്നിവ നടന്നു. രാവിലത്തെ മഹാഗണപതി ഹോമത്തിന്നും മറ്റു പൂജകൾക്കും ക്ഷേത്രം തന്ത്രിമാർ നേതൃത്വം നൽകി.

രാവിലെ 9 മണിക്ക് ഭക്ത ജനങ്ങളും പങ്കാളികളായ ആനയൂട്ട് നടന്നു. ക്ഷേത്രം തന്ത്രിമാരായ ഓട്ടൂർ മേക്കാട്ട് വിനോദ് നമ്പൂതിരി പെരുമ്പടപ്പ് തെക്കേടത്ത് വിവേക് നമ്പൂതിരി മേൽശാന്തി ജയനന്ദ കിഷോർ, നടുവം രാമൻ നമ്പൂതിരി എന്നിവർ നേതൃത്വം നൽകി.

ആയിരക്കണക്കിനാളുകൾ ആനയൂട്ടിൽ പങ്കെടുത്തു. മധുരപ്പുറം കണ്ണൻ, തടത്താവിള ശിവൻ, കൊണാർക്ക് കണ്ണൻ, നെല്ലിക്കാട്ട് മഹാദേവൻ, ഓമല്ലൂർ ഗോവിന്ദൻകുട്ടി എന്നീ ആനകളാണ് ആനയൂട്ടിൽ പങ്കെടുത്തത്. ആനയൂട്ടിനു ശേഷം ഔഷധ കഞ്ഞി വിതരണവും ഉണ്ടായിരിന്നു.

continue reading below...

continue reading below..

You cannot copy content of this page