അരുണാചൽ പ്രദേശ് ടീം അംഗങ്ങൾ ആളൂർ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി

കല്ലേറ്റുംകര : അരുണാചൽ പ്രദേശ് ടീം അംഗങ്ങൾ ആളൂർ ഗ്രാമപഞ്ചായത്തിൽ സന്ദർശനം നടത്തി. പഞ്ചായത്ത്‌, കുടുംബശ്രീ സംവിധാനങ്ങളെ കുറിച്ച് പഠിക്കുന്നതിനും കുടുംബശ്രീ & പഞ്ചായത്ത്‌ കൺവെർജൻസ് നെ കുറിച്ചു അറിയുന്നതിനും കൂടി വേണ്ടിയാണു സന്ദർശനം എന്ന് ആളൂർ പഞ്ചായത്ത് പ്രസിഡന്റ് കെ ആർ ജോജോ അറിയിച്ചു.

പഞ്ചായത്ത് ഭരണസംവിധാനം, പദ്ധതികൾ രൂപീകരണം, നിർവ്വഹണം, മോണിറ്ററിങ് എന്നിവ, ഇതിൽ കുടുംബശ്രീയുടെ പങ്കാളിത്തം, പഞ്ചായത്തിന് വിട്ടുനൽകിയിട്ടുള്ള ഘടക സ്ഥാപനങ്ങൾ സന്ദർശിക്കുക, കുടുംബശ്രീ സി.ഡി.എസ് കമ്മിറ്റി, ഹരിതകർമസേന, എ.ഡി.എസ് പ്രവർത്തനം, തൊഴിലുറപ്പ് പദ്ധതി, അയൽക്കൂട്ടം, ജെ എൽ ജി ഗ്രൂപ്പ്‌, എം ഇ ഗ്രൂപ്പ്‌ എന്നിങ്ങനെ നിരവധി പ്രവർത്തനങ്ങളെ കണ്ടു മനസ്സിലാക്കുന്നതിനായി മൂന്ന് ദിവസത്തെ പരിപാടിയാണ് ആളൂർ പഞ്ചായത്തിൽ സംഘടിപ്പിച്ചിട്ടുള്ളത് .

continue reading below...

continue reading below..

You cannot copy content of this page