പുല്ലൂർ : ജീവിതത്തിൽ വിജയം കൈവരിക്കാനും സ്വന്തം കാലിൽ നിൽക്കാനും തന്‍റെതായ ഇടം ഉണ്ടാക്കാനും സ്ത്രീകൾക്ക് അവരുടേതായ വഴികൾ സ്വയം കണ്ടുപിടിക്കാൻ കഴിയണമെന്ന് സംസ്ഥാന സർക്കാരിൻറെ ചലചിത്ര അവാർഡിനർഹയായ സിനിമാ താരം സിജി പ്രദീപ്കുമാർ അഭിപ്രായപ്പെട്ടു. പുല്ലൂർ സർവീസ് സഹകരണ ബാങ്കിൻറെ ഞാറ്റുവേല മഹോത്സവത്തിന്‍റെ ഭാഗമായി നടന്ന വനിത സംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു അവർ.
സിനിമാ ജീവിതത്തിനു മുമ്പേ തന്നെ കൃഷിയിലേക്ക് ഇറങ്ങാനും പാടത്ത് വരമ്പു വെക്കാൻ പോലും പോയ അനുഭവം പങ്ക് വച്ച അവർ കഴിവിനൊപ്പം സന്നദ്ധതയും പോസറ്റീവ് സമീപനവും ജീവിതത്തിൽ തന്റേതായ വഴികളും സ്വന്ത ഇടവും കണ്ടെത്താൻ ഏറെ സഹായകരമാകുമെന്ന് അവർ ചൂണ്ടിക്കാട്ടി.
യോഗത്തിൽ ഭരണസമിതി അംഗം വാസന്തി അനിൽകുമാർ അധ്യക്ഷത വഹിച്ചു. ബാങ്ക് പ്രസിഡൻറ് പി വി രാജേഷ്, മുകുന്ദപുരം സർക്കിൾ സഹകരണ യൂണിയൻ ചെയർമാൻ ജോസ് ജെ ചിറ്റിലപ്പിള്ളി, ബാങ്ക് വൈസ് പ്രസിഡൻറ് കെ സി ഗംഗാധരൻ , കുടുംബശ്രീ വൈസ് ചെയർപേഴ്സൺ രൂപ സൂരജ്, പഞ്ചായത്തംഗം മണി സജയൻ, ഭരണസമിതി അംഗങ്ങളായ സുജാത മുരളി, ടി കെ ശശി, ഐ എൻ രവി ,അനൂപ് പായമ്മൽ ,തുടങ്ങിയവരും ചടങ്ങിൽ സംസാരിച്ചു .ഭരണസമിതി അംഗം ലേബി ബാബു സ്വാഗതവും, സുധ എം.വി നന്ദിയും പറഞ്ഞു.
തുടർന്ന് വിവിധ കലാപരിപാടികളും അരങ്ങേറി. പുല്ലൂർ സർവീസ് സഹകരണ ബാങ്കിന്‍റെ ഞാറ്റുവേല മഹോത്സവം ജൂൺ 30ന് സമാപിക്കും.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive