എസ്.എൻ ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ സ്ഥാപന ദിനാഘോഷവും സി.ആർ കേശവൻ വൈദ്യരുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും ശനിയാഴ്ച

ഇരിങ്ങാലക്കുട : എസ്.എൻ ചന്ദ്രിക എജുക്കേഷൻ ട്രസ്റ്റ് ഇൻസ്റ്റിറ്റ്യൂഷനുകളുടെ സ്ഥാപന ദിനാഘോഷവും സി.ആർ കേശവൻ വൈദ്യരുടെ ജന്മദിനത്തോടനുബന്ധിച്ചുള്ള അനുസ്മരണ സമ്മേളനവും കാട്ടുങ്ങച്ചിറ എസ്.എൻ ഹയർ സെക്കൻഡറി സ്കൂളിൽ ഓഗസ്റ്റ് 26 ശനിയാഴ്ച ആഘോഷിക്കുമെന്ന് എസ് എൻ ചന്ദ്രിക എജുക്കേഷണൽ ട്രസ്റ്റ് ചെയർമാൻ ഡോ. സി കെ രവി, ട്രസ്റ്റി സി കെ ജിനൻ എന്നിവർ അറിയിച്ചു.

ശനിയാഴ്ച രാവിലെ 9 30ന് മതമൈത്രി നിലയത്തിലെ സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചന. 10 മണിമുതൽ എസ്.എൻ ഹയർസെക്കൻഡറി സ്കൂൾ ഹാളിൽ സ്ഥാപന ദിനാഘോഷവും അനുസ്മരണ സമ്മേളനവും നടക്കും.

കേരള കലാമണ്ഡലം മുൻ വൈസ് ചാൻസിലർ ഡോ. ടി കെ നാരായണൻ ഉദ്ഘാടനം നിർവഹിക്കും. അധ്യക്ഷൻ സ്വാമി പ്രബോധ തീർത്ഥ (ശിവഗിരി മഠം). കേരള സാഹിത്യ അക്കാദമി വൈസ് പ്രസിഡണ്ട് അശോകൻ ചരുവിൽ സ്മാരക പ്രഭാക്ഷണം നടത്തും. എസ് എൻ എൽ പി സ്കൂൾ എച്ച് ബിജുന പിഎസ് അനുസ്മരണം നടത്തും.

ഇരിങ്ങാലക്കുട ലൈവ് ഡോട്ട് കോമിൽ പരിപാടികൾ തത്സമയം വീക്ഷിക്കാം.

continue reading below...

continue reading below..

You cannot copy content of this page