ഇരിങ്ങാലക്കുട : കെട്ടിടങ്ങളും സ്ഥാപനങ്ങളും ഭിന്നശേഷി സൗഹൃദമാക്കുന്നതിന്‍റെ ഒപ്പം തന്നെ മാറ്റാമുണ്ടാകേണ്ടതാണ് സമൂഹത്തിന്‍റെ ഭിന്നശേഷിക്കാരോടുള്ള മനോഭാവമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി ഡോ ആർ ബിന്ദു. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് തവനിഷ് സംഘടനയുടെ നേതൃത്വത്തിൽ ഭിന്നശേഷിക്കാരായ സ്കൂൾ വിദ്യാർത്ഥികൾക്ക് വേണ്ടിയുള്ള മൂന്നു ദിവസത്തെ ടാലന്റ്റ് എക്സിബിഷൻ ‘സവിഷ്കാര’ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ പ്രിൻസിപ്പൽ ഫാ. ജോളി ആൻഡ്റൂസ് അധ്യക്ഷത വഹിച്ചു.മൈൻഡ് ട്രസ്റ്റ് വൈസ് ചെയർമാൻ കൃഷ്ണകുമാർ പി എസ് മുഖ്യാഥിതി ആയിരുന്നു.
നവംബർ 16,17,18 ദിവസങ്ങളിലായി നടക്കുന്ന പരിപാടിയിൽ 5 ജില്ലകളിൽ നിന്നായി ആയിരത്തോളം ഭിന്നശേഷിയുള്ള വിദ്യാർത്ഥികൾ അവരുടെ കലാപരിപാടികൾ അവതരിപ്പിക്കും.
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews