കൂടൽമാണിക്യം ക്ഷേത്രത്തിൽ അയ്യപ്പഭക്തർക്ക് മണ്ഡലകാല സൗകര്യം ഒരുക്കുന്നു

ഇരിങ്ങാലക്കുട : നവംബർ 17 (1199 വൃശ്ചികം 1) മുതലാരംഭിക്കുന്ന മണ്ഡലകാലത്ത് ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ പടിഞ്ഞാറെ ഊട്ടുപുരയിൽ അയ്യപ്പഭക്തർക്ക് വിരിവക്കുന്നതിനും, വിശ്രമിക്കുന്നതിനും സൗകര്യം ഉണ്ടായിരിക്കുന്നതാണ്.

continue reading below...

continue reading below..


അയ്യപ്പൻമാർക്ക് രാത്രി ഭക്ഷണം ഒരുക്കുന്നതാണ് . സംഘമായി വരുന്ന അയ്യപ്പൻമാർ മുൻകൂട്ടി അറിയിച്ചാൽ കൂടുതൽ പേർക്ക് ഭക്ഷണം ഏർപ്പാടാക്കാൻ കഴിയുന്നതാണ്. എല്ലാ അയ്യപ്പ ഭക്തൻമാർക്കും ഈ സൗകര്യം പ്രയോജനപ്പെടുത്താവുന്നതാണ്.


മണ്ഡലകാലത്ത് ഭക്തജനങ്ങൾക്ക് ചുറ്റുവിളക്ക് നിറമാല വഴിപാടുകൾ മുൻകൂട്ടി ബുക്ക്ചെയ്യാവുന്നതാണ് (നിരക്ക് Rs.2500 ). കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടേണ്ട നമ്പറുകൾ 9961744222, 996174411

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
പ്രാദേശിക വാർത്തകൾക്ക് www.irinjalakudaLIVE.com

You cannot copy content of this page