96 -മത് അക്കാദമി അവാർഡിനായി തിരഞ്ഞെടുക്കപ്പെട്ട ദക്ഷിണ കൊറിയൻ ചിത്രം ” കോൺക്രീറ്റ് ഉട്ടോപ്യ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 17 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ഭൂകമ്പത്തെയും അനന്തര ഫലങ്ങങ്ങളെയുമാണ് 129 മിനിറ്റുള്ള ചിത്രം ചർച്ച ചെയ്യുന്നത്.
അപ്രതീക്ഷിതമായ ഭൂകമ്പത്തെ തുടർന്ന് സോൾ നഗരം തകർച്ചയെ നേരിടുമ്പോഴും നഷ്ടങ്ങൾ സംഭവിക്കാതെ തുടരുന്ന ഇംപീരിയൽ പാലസ് അപ്പാർട്ടുമെന്റുകളിലേക്ക് ഭൂകമ്പത്തെ അതിജീവിച്ചവർ എത്തിച്ചേരുന്നു. ഇതോടെ അപ്പാർട്ട്മെന്റുകളിൽ കഴിയുന്നവരുടെ ജീവിതവും പ്രതിസന്ധിയിലാകുന്നു.
54-മത് ഇന്ത്യൻ അന്തർദേശീയ ചലച്ചിത്രമേളയിലേക്കും ചിത്രം തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ
▪ join WhatsApp
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ follow facebook
https://www.facebook.com/irinjalakuda
▪ follow instagram
https://www.instagram.com/irinjalakudalive/
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ subscribe YouTube Channel
https://www.youtube.com/irinjalakudanews