ബൽജിയൻ ചിത്രം ” ഹിയർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 5 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ബെർലിൻ, റോട്ടർഡാം അടക്കമുള്ള അന്തർദേശീയ ചലച്ചിത്ര മേളകളിൽ പ്രദർശിപ്പിച്ച 2023 ലെ ബൽജിയൻ ചിത്രം ” ഹിയർ ” ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജൂലൈ 5 വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു. ബ്രസ്സൽസിൽ ജോലി ചെയ്യുന്ന റൊമാനിയൻ നിർമ്മാണ തൊഴിലാളിയായ സ്റ്റെഫാൻ അമ്മയെ കാണാൻ നാട്ടിലേക്ക് മടങ്ങാനുള്ള ഒരുക്കത്തിലാണ്. ഇതിനിടയിലാണ് ബെൽജിയൻ – ചൈനീസ് വംശജയായ യുവതിയെ കണ്ട് മുട്ടുന്നത്. 83 മിനിറ്റുള്ള ചിത്രത്തിൻ്റെ പ്രദർശനം വൈകീട്ട് 6 ന് ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page