പുത്തൻ സൈക്കിളുകളുമായി എസ്.എൻ സ്കൂളിലെ കുരുന്നുകൾ

ഇരിങ്ങാലക്കുട : നവാഗതർക്ക് വ്യത്യസ്തമായ സമ്മാനങ്ങൾ ഒരുക്കിയാണ് എസ് എൻ ചന്ദ്രിക എഡ്യൂക്കേഷൻ ട്രസ്റ്റ്‌ ഇൻസ്റ്റിറ്റ്യൂഷസ് സ്കൂൾ അങ്കണം കുട്ടികളെ വരവേറ്റത്.ഇന്നത്തെ ഡിജിറ്റൽ ലോകത്തു നിന്നും കുട്ടികളെ പ്രകൃതിയിലേക്ക് ചേർത്തിണക്കുന്നതിനും അവരുടെ ശാരീരികവും മാനസികവുമായ വികാസത്തിനും പ്രാധാന്യം നൽകികൊണ്ട് പുത്തൻ സൈക്കിളുകളാണ് ഓരോ കുരുന്നുകൾക്കുമായി സ്കൂൾ അധികൃതർ ഒരുക്കിയത്. നഗരസഭ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ പ്രവീൺ ഞാറ്റുവെട്ടിൽ ഉദ്ഘാടനം ചെയ്ത ചടങ്ങിന് വാർഡ് കൗൺസിലർ സുരഭി വിനോദ് അധ്യക്ഷ വഹിച്ചു.



കവിയും സാഹിത്യകാരനുമായ എൻ സുനിൽ മുഖ്യാതിഥിയായിരുന്നു. എസ് എൻ സ്കൂൾ കറസ്‌പോണ്ടന്റ് മാനേജർ പി കെ ഭരതൻ മാസ്റ്റർ പ്രവേശനോത്സവ സന്ദേശം നൽകി. സ്കൂൾ പി.ടി.എ പ്രസിഡന്റ്‌ കുമാരൻ എ സി, SNHSS പ്രിൻസിപ്പൽ സിൻല സി ജി എന്നിവർ ആശംസകൾ അർപ്പിച്ചു.



ഹൈസ്കൂൾ അധ്യാപിക കവിത പി വി സ്വാഗതവും, എൽ പി പ്രധാന അധ്യാപിക ഗോൾഡ എൻ ബി നന്ദിയും രേഖപെടുത്തി. മധുര പലഹാരങ്ങൾ കൊണ്ടും വർണാഭമായ സമ്മാനങ്ങൾ കൊണ്ടും കുട്ടികളുടെ കലാ വിരുന്ന് കൊണ്ടും പ്രവേശനോത്സവം അതിഗംഭീരമായി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive

You cannot copy content of this page