ഇരിങ്ങാലക്കുട : നീറ്റ് പരീക്ഷ ക്രമക്കേടിൽ പ്രതിഷേധിച്ചുകൊണ്ട് യൂത്ത് കോൺഗ്രസ് ദേശീയ കമ്മിറ്റി നടത്തിയ പാർലമെന്റ് മാർച്ചിൽ ദേശീയ അധ്യക്ഷൻ ബി വി ശ്രീനിവാസനെയും സംസ്ഥാന അധ്യക്ഷൻ രാഹുൽ മാങ്കൂട്ടത്തിലിനെയും മർദ്ദിച്ചതിൽ പ്രതിഷേധിച്ച് യൂത്ത് കോൺഗ്രസ് ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പന്തംകൊളുത്തി പ്രകടനം നടത്തി.
നിയോജകമണ്ഡലം പ്രസിഡണ്ട് കല്ലൂക്കാരന്റെ നേതൃത്വത്തിൽ നടന്ന പ്രതിഷേധ പ്രകടനം ബ്ലോക്ക് കോൺഗ്രസ് പ്രസിഡണ്ട് സോമൻ ചിറ്റേത്ത് ഉദ്ഘാടനം ചെയ്തു. നിയോജകമണ്ഡലം സെക്രട്ടറിമാരായ എബിൻ ജോൺ, അജയ് യു മേനോൻ, മണ്ഡലം പ്രസിഡണ്ടുമാരായ ജോമോൻ മണാത്ത്, സഞ്ജയ് ബാബു, ശരത് ദാസ്, മുൻ മണ്ഡലം പ്രസിഡണ്ട് ശ്രീരാം ജയപാലൻ, മണ്ഡലം ഭാരവാഹികളായ ജെറോം എം ജെ, ഷിൻസ് വടക്കൻ, ഷാർവി എൻ ഓ, വിജിത്ത് ടി ആർ, അരുൺ, ആൽബർട്ട്, കെ എസ് യു ഭാരവാഹികളായ ആരോൺ, സുഹൈൽ തുടങ്ങിയവർ നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com