ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി സ്ത്രീകൾക്കും ട്രാൻസ്ജെന്ററുകൾക്കും നൽകുന്ന പ്രിയദർശിനി സൗജന്യ യാത്ര പദ്ധതി തുടങ്ങി. ഇരിങ്ങാലക്കുട നിയോജകമണ്ഡലം തല ഉദ്‌ഘടനം എം എൽ എ തോമസ് ഉണ്ണിയാടൻ നിർവഹിച്ചു. ഇരിങ്ങാലക്കുട കെ എസ് ആർ ടി സി ഡിപ്പോയിൽ നടന്ന ചടങ്ങിൽ നഗരസഭാ ചെയർമാൻ എം പി ജാക്സൺ അധ്യക്ഷത വഹിച്ചു.
ഇരിങ്ങാലക്കുട ഡിപ്പോയിലെ RSK 238 നമ്പർ മലബാർ ഓർഡിനറി ബസ്സിന്റെ ചാലക്കുടി വഴി ആലുവ ട്രിപ്പിലാണ് ആദ്യ സൗജന്യ യാത്ര ടിക്കറ്റ് കണ്ടക്ടർ കെ കെ പ്രേമൻ സരസ്വതി എന്ന സ്ത്രീക്ക് നൽകി യാത്രക്ക് ആരംഭം കുറിച്ചത്.
5.30 AM ഗുരുവായുർ, 5.20 AM എറണാകുളം, 6.20 AM ചോറ്റാനിക്കര (തിങ്കൾ മുതൽ വെള്ളി വരെ മാത്രം), 6.20 AM മതിലകം (7:00 AM മയിലകത്ത് നിന്ന്. മഡിക്കൽ കോളേജ്), 8.30 AM ആലുവ (തിങ്കൾ മുതൽ വെള്ളി വരെ മാത്രം)
യുഡിഎഫിന്റെ ഇന്ദിര ഗ്യാരന്റിയിലെ പ്രധാന വാഗ്ദാനമായിരുന്നു കെഎസ്ആർടിസി ബസ്സുകളിലെ സ്ത്രീകളുടെ സൗജന്യ യാത്ര. ആദ്യഘട്ടത്തിൽ ഓർഡിനറി ബസ്സുകളിലാണ് ഇത് നടപ്പാക്കുന്നത്. ജൂൺ 15 മുതൽ സൗജന്യം പ്രാബല്യത്തിൽ വന്നു.
ഏഴ് വിഭാഗം ബസുകളിൽ സ്ത്രീകൾക്കും ട്രാൻസ്ജെൻഡറുകൾക്കും സൗജന്യമായി യാത്രചെയ്യാം. ബസിൽ കയറിയാൽ പഴയതുപോലെ തന്നെ ടിക്കറ്റ് എടുക്കണം. പണം നൽകേണ്ടതില്ല. ടിക്കറ്റ് ഇല്ലാതെയുള്ള യാത്ര കുറ്റകരമാണ്. ടിക്കറ്റ് എടുത്തില്ലെങ്കിൽ 500 രൂപ പിഴ നൽകേണ്ടി വരും.
ഓർഡിനറി, സിറ്റി ഓർഡിനറി, ലിമിറ്റഡ് സ്റ്റോപ്പ് ഓർഡിനറി, ടൗൺ ടു ടൗൺ, ഫെയർ സ്റ്റേജ് ഓർഡിനറി, പോയിന്റ് ടു പോയിന്റ് ഓർഡിനറി, ഗ്രാമവണ്ടി എന്നീ ഏഴ് വിഭാഗങ്ങളിലെ വാഹനങ്ങളിൽ സ്ത്രീകൾക്ക് സൗജന്യമായി യാത്ര അനുവദിക്കുമെന്നാണ് കെഎസ്ആർടിസിയുടെ അറിയിപ്പ്.
ഡി ടി ഓ കെ ജി സുനിൽ ചടങ്ങിന് സ്വാഗതം പറഞ്ഞു. നഗരസഭാ കൗൺസിലർമാർ, പഞ്ചായത്ത് അംഗങ്ങൾ , കെ എസ് ആർ ടി സിസി ജീവനക്കാർ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive






