ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാഭവനിൽ ആന്വൽ സ്പോർട്സ് മീറ്റ് ‘Aspire 2026’ നടന്നു . ഉദ്ഘാടന ചടങ്ങിൽ ക്രൈസ്റ്റ് കോളേജ് ഫിസിക്കൽ എജുക്കേഷൻ വിഭാഗം ഡീനും മേധാവിയുമായിരുന്ന ഡോ. ടി വിവേകാനന്ദൻ മാർച്ച് പാസ്റ്റിൽ സല്യൂട്ട് സ്വീകരിക്കുകയും പതാക ഉയർത്തി മേള ഉദ്ഘാടനം ചെയ്യുകയും ചെയ്തു.
ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ ചെയർമാൻ ടി എ നായർ അധ്യക്ഷത വഹിച്ചു. പ്രിൻസിപ്പൽ ബിജു ഗീവർഗീസ് ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. എക്സിക്യൂട്ടീവ് വൈസ് ചെയർമാൻ സി നന്ദകുമാർ, സെക്രട്ടറി വി രാജൻ, ട്രഷറര്‍ സുബ്രഹ്മണ്യൻ, മാനേജ്മെന്റ് കമ്മിറ്റി അംഗം പ്രൊഫ. വിൻസെന്റ്, വൈസ് പ്രിൻസിപ്പൽ സുജാത രാമനാഥൻ എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.

വിവിധ ഹൗസുകളുടെ ആവേശോജ്ജ്വലമായ മാർച്ച് പാസ്ററ്, ദീപശിഖാപ്രയാണം, കായിക പ്രതിജ്ഞയെടുക്കൽ തുടങ്ങിയ പരിപാടികളും ഉണ്ടായിരുന്നു. രണ്ടു ദിവസങ്ങളിലായി നടന്ന കായികമേളയിൽ വിവിധ ഇനങ്ങളിലായി മൂന്നു മുതൽ പന്ത്രണ്ട് വരെയുള്ള ക്ലാസ്സുകളിലെ വിദ്യാർത്ഥികൾ മാറ്റുരച്ചു.
കായികാധ്യാപകരായ റോസ്മി ഷിജു, സലീഷ്, വൈഷ്ണവി, സ്പോർട്സ് മീറ്റ് കോഡിനേറ്റർ ബീന ജയൻ, സ്കൂൾ സ്പോർട്സ് ക്യാപ്റ്റൻമാരായ കാളിദാസ് എസ് മേനോൻ, കൃഷ്ണജ രമേഷ് എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


