ആനന്ദപുരം : മുരിയാട് ഗ്രാമ പഞ്ചായത്ത് ഭിന്നശേഷി കലോത്സവം ” വർണോത്സവം 2026 ” സംഘടിപ്പിച്ചു . ഭിന്നശേഷിക്കാരുടെ സർഗ്ഗ വാസനകളെ പരിപോഷിപ്പിക്കാനും അവർക്കു വേണ്ടി വേദി ഒരുക്കാനും മുരിയാട് ഗ്രാമ പഞ്ചായത്ത് എപ്പോഴും പ്രത്യേക പരിഗണന നല്‍കാറുണ്ടെന്ന് വർണോത്സവം ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസിഡന്റ് സരള വിക്രമൻ പറഞ്ഞു .
കേരള സ്റ്റേറ്റ് സ്പെഷ്യൽ കലോത്സവത്തിൽ രണ്ടാം സ്ഥാനം നേടിയ അൻസ ജെയ്സൺ , എ ഗ്രേഡ് നേടിയ ദേവ പ്രസൂതി, എ ഗ്രേഡ് നേടിയ ജോയൽ ആന്റ്ു, എന്നിവരെ പ്രതേക പുരസ്കാരങ്ങൾ നൽകി ആദരിച്ചു . ആനന്ദപുരം ഇ എം എസ് ഹാളിൽ നടന്ന ചടങ്ങിൽ ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ എ എം ജോൺസൻ അധ്യക്ഷത വഹിച്ചു . വൈസ് പ്രസിഡന്റ് സുമിത പ്രസാദ് സമ്മാന വിതരണം ചെയ്തു .
ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ സുനിത മുരളി , ഭരണ സമിതി അംഗങ്ങളായ എ എസ് സുനിൽ കുമാർ , ഷൈജു വി ആർ , അജീഷ് കുഞ്ഞൻ , ബിന്ദു ടീച്ചർ , ജ്യോതി സരിൻ, ഷീജ മോഹനൻ ഐ സി ഡി എസ് സൂപ്പർവൈസർ ബിന്ദു ലക്ഷ്മി , കമ്മ്യൂണിറ്റി വുമൺ ഫെസിലിറ്റേറ്റർ അഞ്ജലി തുടങ്ങിയവർ ആശംസകൾ അർപ്പിച്ചു . വിവിധ കലാപ്രകടനങ്ങൾ കലോത്സവം അക്ഷരാർത്ഥത്തിൽ വർണോത്സവമാക്കി .
ഭിന്നശേഷി കലോത്സവം ” വർണോത്സവം 2026 “

