സ്മരണ : മാർക്സിസ്റ്റ് സൈദ്ധാന്തികൻ, ചിന്തകൻ, മാദ്ധ്യമപ്രവർത്തകൻ, രാഷ്ട്രീയനേതാവ്, സാഹിത്യകാരൻ, നിയമസഭാ സാമാജികൻ, വാഗ്മി എന്നീ നിലകളിൽ ആദ്യം തിരുകൊച്ചിയിലും, പിന്നീട് കേരള രാഷ്ട്രീയത്തിലും നിറഞ്ഞു നിന്ന പി.ജി. എന്ന പി. ഗോവിന്ദപിള്ളയുടെ പതിനാലാം ചരമവാർഷികം സാംസ്കാരിക ലോകം ആദരവോടെ ആചരിക്കുകയാണ്.
1926 ൽ എറണാകുളം ജില്ലയിലെ പെരുമ്പാവൂരിൽ ജനിച്ച അദ്ദേഹത്തിൻ്റെ ജന്മശതാബ്ദിയും ഈ വർഷത്തിലാണ്. 1952 ൽ തിരുകൊച്ചി നിയമസഭയിലേക്കും പിന്നീട് രണ്ട് തവണ കേരള നിയമസഭയിലേക്കും അദ്ദേഹം തെരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്.
അതിരുകളില്ലാത്ത വായനയും അഗാധമായ പാണ്ഡിത്യവും കൊണ്ട് സമ്പന്നമായ വ്യക്തിത്വത്തിനുടമയായിരുന്നു, പി. ജി. എന്ന ദ്വയാക്ഷരി . സാർവ്വദേശീയ രംഗത്തെ ഏറ്റവും പുതിയ സംഭവങ്ങളെപ്പോലും പ്രാദേശിക കാര്യങ്ങളെപ്പോലെ ലളിതമായി വിശദീകരിക്കാൻ അദ്ദേഹത്തിന് കഴിയുമായിരുന്നു.
കഥ,കവിത, ചരിത്രം, തത്വശാസ്ത്രം, എന്നിങ്ങനെ വിവിധങ്ങളായ വൈജ്ഞാനികശാഖകളിൽ, രാഷ്ട്രീയ പ്രവർത്തനത്തിനിടയിലും പി.ജി. സജീവമായി വ്യാപരിച്ചു. കേരള പ്രസ്സ് അക്കാദമി ചെയർമാൻ, ചലചിത്രവികസന കോർപ്പറേഷൻ ചെയർമാൻ, എന്നീ നിലകളിൽ പ്രവർത്തിച്ച പി.ജി. സാഹിത്യ അക്കാദമിയുടെ വിമർശകൃതിക്കുള്ള പുരസ്കാരത്തിനും അർഹനായിട്ടുണ്ട്.
പി. ഗോവിന്ദ പിള്ള എന്ന ബഹുമുഖ പ്രതിഭയുടെ എക്കാലവും തിളങ്ങുന്ന സ്മരണയ്ക്കു മുമ്പിൽ ആദരവോടെ ശിരസ്സ് കുനിക്കുന്നു. കലാസദനം_സർഗ്ഗസംഗമം കമ്മിറ്റി, കാട്ടൂർ.
പി.ജി. യെ സ്മരിക്കുമ്പോൾ


