ഭിന്നശേഷി കുട്ടികളുടെ പരിശീലനത്തിനായി നിപ്മറിൽ സ്‌കേറ്റിങ് ട്രാക്ക് ഒരുങ്ങി

കല്ലേറ്റുംകര : ഭിന്നശേഷി കുട്ടികളുടെ പരിശീലനത്തിനായി സാമൂഹികനീതിവകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കല്ലേറ്റുംകര നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷൻ (നിപ്മർ) സെന്ററിൽ നിർമ്മിച്ച സ്‌കേറ്റിങ് ട്രാക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ: ആർ. ബിന്ദു ഫ്ലാഗ് ഓഫ്‌ ചെയ്ത് ഉദ്ഘാടനം നിർവഹിച്ചു.

സർക്കാരിന്റെ നൂറുദിന കർമപരിപാടിയുടെ ഭാഗമായി 8.89 ലക്ഷം രൂപ ചെലവഴിച്ച്‌, 40 മീറ്ററിലാണ് ഭിന്നശേഷിക്കുട്ടികൾക്ക് അപകടരഹിതമായി ഉപയോഗിക്കാൻ കഴിയുന്ന ട്രാക്ക് ഒരുക്കിയിട്ടുള്ളത്. നൂറുദിന കർമപരിപാടിയുടെ ഭാഗമായി 19.53 ലക്ഷം രൂപ ചെലവഴിച്ച് സർക്കാർ സംവിധാനത്തിൽ ആദ്യമായി നിർമിക്കുന്ന എ.ഡി.എച്ച്.ഡി. ക്ലിനിക്ക്, ഭിന്നശേഷിക്കാരായ കുട്ടികൾക്ക് പോഷകഗുണമുള്ള ഭക്ഷണശീലം വളർത്തുന്നതിനായി 4.85 ലക്ഷം ചെലവഴിച്ച്‌ നടപ്പാക്കുന്ന പദ്ധതിയായ ഫീഡിങ് ഡിസോഡർ ക്ലിനിക്ക് പദ്ധതികളുടെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു.

തൃശൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്റ് വി. എസ് പ്രിൻസ് അധ്യക്ഷത വഹിച്ചു, സാമൂഹ്യനീതി വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി പുനീത് കുമാർ ഐ എ എസ്‌ മുഖ്യപ്രഭാഷണം നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് അംഗം പി. കെ ഡേവിസ് മാസ്റ്റർ എം വോക്ക് സർട്ടിഫിക്കറ്റ് വിതരണം നിർവഹിച്ചു.

മാള ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രേഖ ഷാന്റി ജോസഫ്, ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ആർ ജോജോ, കെ കെ എസ്‌ എസ്‌ എം അസിസ്റ്റന്റ് ഡയറക്ടർ സന്തോഷ് ജേക്കബ്, റോളർ സ്കേറ്റിംഗ് അസ്സോസിയേഷൻ, തൃശ്ശൂർ ജില്ലാ സെക്രട്ടറി റോയ് എം.വി, ആളൂർ ഗ്രാമപഞ്ചായത്ത് അംഗം മേരി ഐസക് എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.

നിപ്മർ എക്സിക്യൂട്ടീവ് ഡയറക്ടർ സി. ചന്ദ്രബാബു സ്വാഗതവും ഡയറ്റീഷൻ ആന്റ്റ് റിസർച്ച് കോർഡിനേറ്റർ മധുമിത ആർ നന്ദിയും പറഞ്ഞു

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page