ശാന്തിനികേതനിൽ റെയിൻബോ ഡേ ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ കിന്‍റർഗാർട്ടൻ വിഭാഗം റെയിൻബോ ഡേ ആഘോഷിച്ചു. പരിപാടിയുടെ മാനേജർ പ്രൊഫ. എം .എസ് വിശ്വനാഥൻ, പ്രിൻസിപ്പാൾ പി. എൻ. ഗോപകുമാർ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവ്വഹിച്ചു.


മഴവില്ലിലെ ഏഴ് നിറങ്ങൾ കുട്ടികളെ പരിചയപ്പെടുത്തുക എന്ന ലക്ഷ്യത്തോടെയാണ് ഈ പരിപാടി സംഘടിപ്പിച്ചത്. മഴവില്ലിലെ ഏഴ്‌ വർണ്ണങ്ങളിലുള്ള വസ്ത്രങ്ങൾ ധരിച്ചെത്തിയ കുട്ടികളുടെ വിവിധ കലാപരിപാടികൾ അരങ്ങേറി . കെ ജി ഹെഡ്മിസ്ട്രസ് ഗീത നായർ പരിപാടികൾക്ക് നേതൃത്വം നൽകി.

അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
join WhatsApp News Group
https://chat.whatsapp.com/LHvranOVueb9L2MnR0w1SR
subscribe YouTube channel
https://www.youtube.com/@irinjalakudanews
follow Instagram
https://www.instagram.com/irinjalakudalive
പ്രാദേശിക വാർത്തകൾക്ക്
www.irinjalakudaLIVE.com

You cannot copy content of this page