നടവരമ്പ് : നടവരമ്പ് സ്ക്കൂൾ ശതസംഗമം സ്മരണികയുടെ ആഭിമുഖ്യത്തിൽ വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരും പ്രമുഖരും സംബന്ധിക്കുന്ന വിദ്യാഭ്യാസ സെമിനാർ ഫെബ്രുവരി 22 ശനിയാഴ്ച്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 1 വരെ സ്ക്കൂൾ ഹാളിൽ സംഘടിപ്പിക്കുന്നു. ഇന്ത്യയുടെ പുതിയ ദേശീയ വിദ്യാഭ്യാസ നയം എന്നതാണ് വിഷയം.
കാലടി ശ്രീ ശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. എം.വി.നാരായണൻ സെമിനാർ ഉദ്‌ഘാടനം ചെയ്തു സംസാരിക്കും. കേരള കലാമണ്ഡലം കല്‌പിത സർവ്വകലാശാല മുൻ വൈസ് ചാൻസലർ ഡോ. ടി.കെ. നാരായണൻ മോഡറേറ്റർ ആയിരിക്കും
പ്രഭാഷകരായി ഡോ. സി. ബ്ലെസി പ്രിൻസിപ്പാൾ, സെൻ്റ് ജോസെഫ്‌സ് കോളെജ്, ഡോ. ജോളി ആൻഡ്രൂസ് സി.എം.ഐ പ്രിൻസിപ്പാൾ, ക്രൈസ്റ്റ് കോളെജ് എന്നിവർ ഉണ്ടാകും എന്ന് ശതസംഗമം സ്‌മരണിക സമിതി അറിയിച്ചു.
വിദ്യാഭ്യാസ രംഗത്തെ പ്രഗത്ഭരും പ്രമുഖരും പങ്കെടുക്കുന്ന ഈ സെമിനാറിൽ സന്നിഹിതരായി അഭിപ്രായങ്ങൾ പങ്കുവെയ്ക്കുവാൻ എല്ലാ സുമനസ്സുകളെയും ക്ഷണിച്ചുകൊള്ളുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive