ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കാത്തലിക് പ്രവാസി ചാരിറ്റബിൾ കമ്മ്യൂണിറ്റി ട്രസ്റ്റിന്റെ (ICPCCT) ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച പഠനോപകരണ വിതരണവും ജീവകാരുണ്യ സംഗമവും അഡ്വ. തോമസ് ഉണ്ണിയാടൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. പ്രവാസി ചാരിറ്റബിൾ ട്രസ്റ്റിന്റെ പ്രസിഡന്റ് ജെയിസൺ ചിരിയൻ അധ്യക്ഷത വഹിച്ചു.
യോഗത്തിൽ രക്ഷാധികാരി കെ.വി. ആന്റണി, വിൻസൻ തൊഴുത്തും പറമ്പിൽ, സെക്രട്ടറി ജോണി വരിക്കശേരി, പ്രോഗ്രാം കൺവീനർ ഫാന്റം പല്ലിശേരി, വൈസ് പ്രസിഡന്റ് ജെയിസൺ പൊന്തോക്കൻ, ട്രഷറർ ബെന്നി പന്തല്ലിപ്പാടൻ, ജോഫി കാഞ്ഞിരത്തിങ്കൽ എന്നിവർ സംസാരിച്ചു.
നിർധനരായ 40-ലധികം വിദ്യാർത്ഥികൾക്ക് സ്കൂൾ ബാഗുകളും പഠനോപകരണ കിറ്റുകളും വിതരണം ചെയ്തു. കടുത്ത ആരോഗ്യപ്രശ്നങ്ങളോടും പ്രതിസന്ധികളോടും പൊരുതി നാട്ടിലേക്ക് മടങ്ങേണ്ടി വന്ന 3 പ്രവാസി കുടുംബങ്ങൾക്ക് ആവശ്യമായ ചികിത്സാ-സാമ്പത്തിക സഹായം കൈമാറി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/K3Ng4NRYDBR7baLXByhAEa
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive




