ഇരിങ്ങാലക്കുട : സേവാഭാരതി അന്നദാന സമിതിയുടെ നേതൃത്വത്തിൽ വേനൽ ചൂടിൽ സൗജന്യ കുടിവെള്ള വിതരണം ഇരിങ്ങാലക്കുട ബസ്റ്റാൻഡ് പരിസരത്ത് ആരംഭിച്ചു. സേവാഭാരതി അന്നദാന സമിതി പ്രസിഡണ്ട് രവീന്ദ്രൻ കാക്കരയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ഇരിങ്ങാലക്കുട നഗരസഭാ കൗൺസിലർ സ്മിതാ കൃഷ്ണകുമാർ കുടിവെള്ള വിതരണം ഉദ്ഘാടനം ചെയ്തു.
സ്മിത കൃഷ്ണകുമാറിൽ നിന്നും കുടിവെള്ളം സേവാഭാരതി രക്ഷാധികാരി ഭാസ്കരൻ സ്വീകരിച്ചു. സേവാഭാരതി ജില്ലാ കമ്മിറ്റി അംഗം ശിവദാസ് പള്ളിപ്പാട്ട് സ്വാഗതവും അന്നദാനസമിതി രക്ഷാധികാരി ഡി.പി നായർ നന്ദിയും രേഖപ്പെടുത്തി. ചടങ്ങിൽ സേവാഭാരതി സെക്രട്ടറി വി സായിറാം സന്നിഹിതനായിരുന്നു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive