ഇരിങ്ങാലക്കുട : ഗവൺമെൻറ് മോഡൽ ബോയ്സ് ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിയും പൂമംഗലം പഞ്ചായത്തിൽ എടക്കുളം പാലത്തിന് സമീപം താമസിക്കുന്ന പ്ലസ് ടു ഹ്യൂമാനിറ്റീസ് വിദ്യാർത്ഥിക്ക് സ്കൂളിൻ്റെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ലയൺസ് ക്ലബ്ബ്, ഇരിങ്ങാലക്കുട വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ, ക്രൈസ്റ്റ് കോളേജ് തവനിഷ് സംഘടന , മനോജ് തൈവളപ്പിൽ (ജർമ്മനി), പൂർവ്വ വിദ്യാർത്ഥികൾ അധ്യാപകർ, വിദ്യാർത്ഥികൾ എന്നിവരുടെ സഹായത്തോടെ നിർമിച്ച വീടിൻ്റെ താക്കോൽദാനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യ നീതി വകുപ്പ് മന്ത്രി ഡോ. ആർ ബിന്ദു നിർവഹിച്ചു.
പൂമംഗലം പഞ്ചായത്ത് പ്രസിഡണ്ട് കെ എസ് തമ്പി അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പാൾ എം കെ മുരളി സ്വാഗതം പറഞ്ഞു, പി ടി എ പ്രസിഡൻറ് ഭക്തവത്സലൻ വി, പൂമംഗലം പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കവിത സുരേഷ്, വാർഡ് മെമ്പർ സന്തോഷ് ടി എ , ലയൺസ് ക്ലബ്ബ് പ്രസിഡണ്ട് ബിജു ജോസ് കൂനൻ, ലയൺസ് ലേഡി പ്രസിഡൻറ് ഡോക്ടർ ശ്രുതി ബിജു, ഇരിങ്ങാലക്കുട വയർമെൻ ആൻഡ് സൂപ്പർവൈസേഴ്സ് അസോസിയേഷൻ രക്ഷാധികാരി ശശീന്ദ്രൻ കെ വി , സെൻറ് ജോസഫ് കോളേജ് മുൻ ഹിന്ദി എച്ച് ഓ ഡി സിസ്റ്റർ റോസ് ആന്റോ, മുൻ കായിക അധ്യാപകൻ ലാലു മാസ്റ്റർ, പൂർവ്വവിദ്യാർത്ഥി ഭരത് കുമാർ പി, മുൻ പിടിഎ പ്രസിഡണ്ട് ബിനോയ് വി ആർ, എന്നിവർ ആശംസകൾ നേർന്നു. സ്റ്റാഫ് സെക്രട്ടറി ഷാജി സി പി നന്ദി രേഖപ്പെടുത്തി.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp Channel
https://whatsapp.com/channel/0029Va4ic6cBKfhytWZQed3O
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive


