പുത്തൻചിറ : പുത്തൻചിറ പ്രവാസി കൂട്ടായ്മ, യു.എ.ഇ യുടെ ജീവകാരുണ്യ പ്രവര്‍ത്തനത്തിന്റെ ഭാഗമായി തിരഞ്ഞെടുക്കപ്പെട്ട സ്കൂള്‍ വിദ്യാര്‍ഥികള്‍ക്ക് പഠനോപകരണങ്ങൾ വിതരണം ചെയ്തു.
പുത്തന്‍ചിറ ജി.വി.എച്ച്.എസ്.എസ് ൽ മുൻ ജില്ലപഞ്ചായത്ത് പ്രസിഡൻറ് ഡേവിസ് മാസ്റ്റർ, തെക്കുംമുറി ഹൈസ്കൂളിൽ പുത്തൻചിറ ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർ പേഴ്സൺ സംഗീത അനീഷ് എന്നിവർ ഉദ്‌ഘാടനം നിർവഹിച്ച വിതരണം നടത്തി.
പുത്തന്‍ചിറ ജി.വി.എച്ച്.എസ്.എസ് പ്രിൻസിപ്പാൾ മറിയം ടീച്ചർ, തെക്കുംമുറി ഹൈസ്കൂൾ പ്രിൻസിപ്പാൾ ബിന്ദു ടീച്ചര്‍, എന്നിവര്‍ ചടങ്ങിൽ സംസാരിച്ചു. പുത്തൻചിറ പ്രവാസി കുടുംബ കൂട്ടായ്മയെ പ്രതിനിധീകരിച്ച് മധു കുമ്പളത്ത്, സേതു മാധവന്‍ തൃപ്പേക്കുളം, അനിൽ അരങ്ങത്ത് എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റുകൾ വേഗത്തിലറിയാൻ ഇരിങ്ങാലക്കുട ലൈവ് ഫോളോ ചെയ്യൂ …
https://www.facebook.com/irinjalakuda
▪ join WhatsApp News Group
https://chat.whatsapp.com/Hel1Dv5wip3BpeVF9p0LXb
▪ subscribe YouTube channel
https://www.youtube.com/@irinjalakudanews
▪ follow Instagram
https://www.instagram.com/irinjalakudalive